എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

എംജിയുടെ പുത്തന്‍ ഇവിയുടെ വില വിവരങ്ങള്‍ പുറത്ത്

2023ൽ പ്രാദേശിക വിപണിയിൽ അവതരിപ്പിക്കുന്ന ഒരു പുതിയ ഇലക്ട്രിക്ക് വാഹനത്തിൻറെ പണിപ്പുരയിലാണെന്ന് ചൈനീസ് വാഹന നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യ കഴിഞ്ഞ വർഷം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ, കാർ നിർമ്മാതാവ് ഇന്ത്യയിൽ അതിൻറെ രണ്ടാമത്തെ ഇവിയുടെ വില ശ്രേണിയും ലോഞ്ച് ടൈംലൈനും സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത വർഷം ആദ്യ പകുതിയിൽ എംജി ഒരു പുതിയ ഇവി ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് കാർ വാലെ റിപ്പോർട്ട് ചെയ്യുന്നു. മോഡലിന് 10 മുതൽ 15 ലക്ഷം രൂപയുടെ (എക്സ്-ഷോറൂം) ഇടയിലായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ. മോഡൽ ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും ഇന്ത്യൻ വിപണിയിൽ ZS EV യ്ക്ക് താഴെയായി സ്ഥാനം പിടിക്കും എന്നും ബ്രാൻഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
എന്നാൽ ഈ മോഡലിൻറെ പവർട്രെയിനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അജ്ഞാതമായി തുടരുന്നു. അതേസമയം പുതിയ MG EV ഒറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കാർ വാലെ റിപ്പോർട്ട് ചെയ്യുന്നു. മോഡൽ, ലോഞ്ച് ചെയ്യുമ്പോൾ, നെക്‌സോൺ ഇവി എതിരാളിയാകാം.

X
Top