ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

15 വര്‍ഷത്തില്‍ 415 ദശലക്ഷം പേരെ ദാരിദ്രത്തില്‍ നിന്നും കരകയറ്റി ഇന്ത്യ

ന്യൂഡല്‍ഹി: 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ദാരിദ്രത്തില്‍ നിന്നും കരകയറ്റിയത് 415 ദശലക്ഷം പേരെ. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (യുഎന്‍ഡിപി) ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും (ഒപിഎച്ച്‌ഐ) സംയുക്തമായി പുറത്തിറക്കിയ മള്‍ട്ടിഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് (എംപിഐ) പ്രകാരമുള്ള കണക്കാണിത്. എങ്കിലും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഇപ്പോഴും ഇന്ത്യയിലാണ്.

228.9 ദശലക്ഷം പേര്‍. 96.7 ദശലക്ഷം ദരിദ്രരുള്ള നൈജീരിയയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 111 രാജ്യങ്ങളിലായി 1.2 ബില്യണ്‍ ആളുകള്‍ (19.1 ശതമാനം) കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ പകുതിയോളം ആളുകളും (593 ദശലക്ഷം) 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

റിപ്പോര്‍ട്ട് പ്രകാരം, 2019-21 കാലയളവില്‍ ഇന്ത്യയില്‍ 97 ദശലക്ഷം ദരിദ്രരായ കുട്ടികളാണുള്ളത്(21.8 ശതമാനം). മറ്റേതൊരു രാജ്യത്തെയും മൊത്തം ദരിദ്രരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍. ഏറ്റവും കൂടുതല്‍ ദരിദ്രരായ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളും ഇന്ത്യയിലാണ്.

ദരിദ്രരില്‍ തൊണ്ണൂറു ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുമ്പോള്‍ നഗരങ്ങള്‍ 10 ശതമാനത്തെ ഉള്‍ക്കൊള്ളുന്നു. ബിഹാര്‍ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായി തുടരുകയാണ്. ജാര്‍ഖണ്ഡ്, മേഘാലയ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഡ്, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് ആദ്യ പത്തില്‍ പെട്ട മറ്റ് സംസ്ഥാനങ്ങള്‍.

2015-16ല്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ടായിരുന്ന പശ്ചിമ ബംഗാള്‍ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തി. ഭക്ഷ്യ-ഇന്ധന വിലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോഷകാഹാര, ഊര്‍ജ്ജ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്ന സംയോജിത നയങ്ങള്‍ രാജ്യം പിന്തുടരണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. ദാരിദ്രനിര്‍മാര്‍ജ്ജനത്തില്‍ പുരോഗതി കൈവരിച്ചെങ്കിലും ജനങ്ങള്‍ കോവിഡ്, ഭക്ഷ്യ-ചരക്ക് വില വര്‍ദ്ധനയുടെ ഇരകളായി തുടരുന്നതിനാലാണ് ഇത്.

അതായത്, 18.7 ശതമാനം ആളുകളും ദാരിദ്ര്യത്തിന് ഇരയാകുന്നു. ഇതില്‍ മൂന്നില്‍ രണ്ട് പേരും താമസിക്കുന്നത് ഒരു വ്യക്തിക്കെങ്കിലും പോഷകാഹാരം ലഭിക്കാത്ത കുടുംബത്തിലാണ്. ആഗോള പട്ടിണി സൂചികയില്‍, 121 രാജ്യങ്ങളില്‍ 107ാം സ്ഥാനത്താണ് രാജ്യം.

എന്നിരുന്നാലും, ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണെന്ന് റിപ്പോര്‍ട്ട് പ്രശംസിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 41.5 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി.

ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള വികസ്വര മേഖല സബ്-സഹാറന്‍ ആഫ്രിക്കയാണ് (ഏകദേശം 579 ദശലക്ഷം). ദക്ഷിണേഷ്യ (385 ദശലക്ഷം)യാണ് തൊട്ടടുത്ത സ്ഥാനത്ത്. കോവിഡ് 19 പാന്‍ഡെമിക് ദാരിദ്ര്യം കുറയ്ക്കുന്നതിലെ ആഗോള പുരോഗതിയെ 3-10 വര്‍ഷം പിന്നോട്ട് തള്ളിയതായും പഠനം കണ്ടെത്തി.

X
Top