ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി മുന്നേറ്റത്തിന് കാരണം മികച്ച ആഭ്യന്തര സാഹചര്യങ്ങള്‍

മുംബൈ: പോസിറ്റീവ് ആഭ്യന്തര ഘടകങ്ങളാണ് ഇക്വിറ്റി വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് കോടക് സെക്യൂരിറ്റീസ് റിസര്‍ച്ച് (റീട്ടെയ്ല്‍) ഹെഡ്, ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ റെക്കോര്‍ഡ് നിലവാരം കൈവരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നിരീക്ഷണം. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ സാക്ഷ്യപത്രത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ ബുധനാഴ്ച റാലി ദുര്‍ബലമായിരുന്നു.

എന്നാല്‍ മാക്രോ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ആഭ്യന്തര, വിദേശ നിക്ഷേപകര്‍ വിപണിയില്‍ തുടരും. നിഫ്റ്റി ഹയര്‍ ബോട്ടം നിലനര്‍ത്തുന്നത് സാങ്കേതികമായി മികച്ചതാണ്. 18780 ലെവലിലായിരിക്കും സൂചിക സപ്പോര്‍ട്ട് രൂപപ്പെടുത്തുക.

പ്രതിരോധം 18900-18950 ലെവലില്‍. 18780 ന് താഴെ സൂചിക 18720-18700 ലെയ്ക്ക് താഴുമെന്നും ചൗഹാന്‍ പ്രവചിക്കുന്നു. ഹ്രസ്വകാല തിരുത്തലിനുള്ള സാധ്യത തള്ളികളയാനാകില്ല.

ദുര്‍ബലമായ മണ്‍സൂണും ആഗോള വിപണികളും കാരണം റെക്കോര്‍ഡ് ഉയരത്തില്‍ തുടരാന്‍ സൂചികകള്‍ക്കായില്ലെന്ന്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ന്ന എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) വില്‍പന ചാഞ്ചാട്ടം സൃഷ്ടിച്ചു.യുകെ പണപ്പെരുപ്പം, പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് ആഗോള വിപണികളെ ബാധിച്ചത്.

X
Top