അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞുവായ്പാ വിതരണം ശക്തിപ്പെട്ടതായി ആര്‍ബിഐപെട്രോളിൽ എഥനോൾ: രാജ്യം 50,000 കോടി ലാഭിച്ചതായി പ്രധാനമന്ത്രി മോദിജൂലൈയിലെ ഇന്ധന ഉപഭോഗത്തിൽ ഇടിവ്നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

എടിഎം ഇടപാട് ഫീസിനത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് നേടിയത് ₹645 കോടി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം (2021-22) എ.ടി.എം ഇടപാട് ഫീസിനത്തിൽ ഉപഭോക്താക്കളിൽ നിന്ന് നേടിയത് 645.67 കോടി രൂപ. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിറുത്താത്തവരിൽ നിന്ന് പിഴയിനത്തിൽ 239.09 കോടി രൂപയും നേടിയെന്ന് മദ്ധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗോർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ബാങ്ക് വ്യക്തമാക്കി.
2020-21ൽ മിനിമം ബാലൻസ് നിലനിറുത്താത്തതിന് പിഴയിനത്തിൽ ബാങ്ക് നേടിയത് 170 കോടി രൂപയായിരുന്നു. 85.18 ലക്ഷം അക്കൗണ്ടുടമകളിൽ നിന്നാണ് 2021-22ൽ ഈയിനത്തിൽ പിഴ ഈടാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 31 പ്രകാരം ബാങ്കിലെ ‘സീറോ” ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 6.76 കോടിയാണ്. 2018-19 മുതൽ ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ട്. 2018-19ൽ സീറോ ബാലൻസ് അക്കൗണ്ടുകൾ 2.82 കോടിയായിരുന്നു. 2019-20ൽ 3.05 കോടിയിലേക്കും 2020-21ൽ 5.94 കോടിയിലേക്കും ഉയർന്നു.

X
Top