ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അടിസ്ഥാന സൗകര്യ വികസനം: പിഎൻബി റൂറൽ എലെക്ട്രിഫിക്കേഷൻ കോർപറേഷനുമായി സഹകരിക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മഹാരത്‌ന കമ്പനി റൂറൽ എലെക്ട്രിഫിക്കേഷൻ കോര്പറേഷൻ (ആർഇസി) ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ളതും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (എൻബിഎഫ്‌സി), പബ്ലിക് ഫിനാൻഷ്യൽ സ്ഥാപനം (പിഎഫ്ഐ), ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് കമ്പനി (IFC) എന്നീ നിലകളിൽ RBI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കമ്പനിയാണ് ആർഇസി ലിമിറ്റഡ്.

ഈ ധാരണാപത്രത്തിലൂടെ, പിഎൻബിയും ആർഇസി ലിമിറ്റഡും പരമപ്രധാനമായ മേഖലകളിലെ വായ്പാ അവസരങ്ങൾ കണ്ടെത്തുന്നതിനും സുഗമമാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കും. ഈ സഹകരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും രണ്ട് ബ്രാൻഡുകളുടെയും പ്രതിബദ്ധത ഊന്നിപ്പറയുന്നു.

പിഎൻബി ചീഫ് ജനറൽ മാനേജർ-കോർപ്പറേറ്റ് ക്രെഡിറ്റ് രാജീവ, ആർഇസി എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എസ്.സി ബോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഇരു സ്ഥാപനങ്ങളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

X
Top