ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

മുഴുവൻ കർഷകർക്കും ക്രെഡിറ്റ് കാർഡ് ഡിസംബർ 31നകം

പാലക്കാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ യേ‍ാജനയിലെ (പിഎം കിസാൻ) മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) നൽകും. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ഇതിനു നടപടി ആരംഭിച്ചു.

‘കെസിസി വീടുകളിലേക്ക്’എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര, മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തേ‍ാടെ ക്യാംപുകൾ നടത്തിയും കൃഷിക്കാരെ നേരിട്ടു കണ്ടും ഡിസംബർ 31നുള്ളിൽ കാർഡ് നൽകാനാണു ധനമന്ത്രാലയത്തിന്റെ നിർദേശം.

ക്യാംപുകൾ നടത്തിയെന്ന് ഉറപ്പാക്കാൻ അതിന്റെ ഫേ‍ാട്ടേ‍ായും വിവരങ്ങളും ബാങ്കുകൾ ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകണം. ആഴ്ച തേ‍ാറും റിസർവ് ബാങ്കിനു റിപ്പേ‍ാർട്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കാർഡ് വാങ്ങാൻ മടിക്കുന്നവരിൽ നിന്ന്, അതിനുള്ള കാരണം രേഖാമൂലം വാങ്ങണം. കെസിസിയുടെ നേട്ടം കർഷകരെ കൃത്യമായി ധരിപ്പിക്കേണ്ട ചുമതല ഉദ്യേ‍ാഗസ്ഥർക്കാണ്.

കേരളത്തിൽ 25 ലക്ഷം പേർ പിഎം കിസാനിലുണ്ട്. ഏതാണ്ട് 50% പേർക്ക് കെസിസി ഉണ്ടെന്നാണു കണക്ക്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ബാങ്കുകൾക്കു നൽകും.

കേന്ദ്രസർക്കാർ 1998ൽ ആരംഭിച്ച കെസിസിയിൽ കർഷകർക്ക് 4% പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1,60,000 രൂപ വരെയുള്ള വായ്പകൾക്ക് ഈടു വേണ്ട.

വിള ഇൻഷുറൻസ് നിർബന്ധം. 5 വർഷമാണ് കാർഡിന്റെ കാലാവധി.

X
Top