ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഫോൺപേയുടെ പ്രവർത്തന വരുമാനത്തിൽ 85 ശതമാനം വർധന

ഡൽഹി: വാൾമാർട്ട് ഇങ്കിൻെ ഉടമസ്ഥതയിലുള്ള യൂണികോണായ ഫോൺപേയുടെ 2020-21 സാമ്പത്തിക വർഷത്തിലെ ഏകീകൃത അറ്റ ​​നഷ്ടം മുൻ വർഷത്തേതിന് സമാനമായി തുടർന്നു. അതേസമയം, കമ്പനിയുടെ വരുമാനം കുത്തനെയുള്ള വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ ഈ കാലയളവിൽ ജീവനക്കാരുടെ ചെലവ് രണ്ട് മടങ്ങ് വർദ്ധിച്ചു. ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ നിന്ന് ലഭിച്ച സാമ്പത്തിക ഡാറ്റ അനുസരിച്ച് ഒരു വർഷം മുൻപത്തെ 1,771 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടത്തിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 1,728 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ട്ടമാണ് ഫോൺപേ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 85 ശതമാനം വർധിച്ച് 690 കോടി രൂപയായതായി ഡാറ്റ കാണിക്കുന്നു.

ഫോൺപേയുടെ ജീവനക്കാരുടെ ആനുകൂല്യം കഴിഞ്ഞ വർഷത്തെ 480 കോടി രൂപയിൽ നിന്ന് 1,235 കോടി രൂപയായി ഉയർന്നു. എന്നിരുന്നാലും, കമ്പനി അതിന്റെ പരസ്യ-പ്രമോഷണൽ ചെലവുകൾ ഒരു വർഷം മുൻപത്തെ  1,017 കോടി രൂപയിൽ നിന്ന് 535 കോടി രൂപയായി കുറച്ചു. ഒരു ദിവസം 100 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായി പേയ്‌മെന്റ് കമ്പനി ഏപ്രിലിൽ പറഞ്ഞിരുന്നു. വാൾമാർട്ടിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഉടമസ്ഥതയിലുള്ള കമ്പനി, അതിന്റെ പ്രധാന ബിസിനസുകൾ ലാഭകരമായിക്കഴിഞ്ഞാൽ പൊതു വിപണിയിലേക്ക് പ്രവേശിക്കാനാണ് പദ്ധതിയിടുന്നത്. ഈ ലക്ഷ്യം 2023-ഓടെ കൈവരിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. നിലവിൽ, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വിഭാഗത്തിൽ 47 ശതമാനം വിപണി വിഹിതത്തോടെ ഫോൺപേ മുൻനിരയിലാണ്. 

X
Top