ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ഫിലിപ്പ്‌സ് 6,000 പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

മുംബൈ: 2022ല്‍ ടെക് കമ്പനികളില്‍ ആരംഭിച്ച പിരിച്ചുവിടല്‍ മറ്റ് മേഖലകളിലേക്കു കൂടി വ്യാപിക്കുന്നുവെന്ന് സൂചന. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പനികളിലൊന്നായ ഫിലിപ്സ് 6,000 ജീവനക്കാരെ പിരിച്ചുവിടുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

കമ്പനിയുടെ ലാഭക്ഷമത മെച്ചപ്പെടുത്താനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനി പുറത്തിറക്കിയ ശ്വസനസംബന്ധമായ ഉപകരണങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചു വിളിക്കേണ്ടി വന്നതോടെ കമ്പനിയുടെ വിപണി മൂല്യം 70 ശതമാനം ഇടിഞ്ഞിരുന്നു.

അതോടെ കമ്പനി വലിയതോതിലുള്ള പിരിച്ചു വിടലിന് തയ്യാറെടുക്കുന്നത്. എന്നാല്‍, ഈ പിരിച്ചുവിടല്‍ ഒറ്റയടിക്ക് നടപ്പാക്കാനല്ല ഫിലിപ്സ് ലക്ഷ്യമിടുന്നത്. 2025 ഓടെ 3000 പേരെ ജോലി പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ജീവനക്കാരുടെ എണ്ണം അഞ്ച് ശതമാനം അല്ലെങ്കില്‍ 4,000 ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പുതിയ നീക്കവുമായി കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

X
Top