എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

പിഎഫ് ഓപ്ഷൻ നൽകൽ: സൂക്ഷ്മ പരിശോധനയിലേക്ക് ഇപിഎഫ്ഒ

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെൻഷന് ഓപ്ഷൻ നൽകിയവരുടെ അപേക്ഷകൾ അംഗീകരിക്കുന്നതിനു മുന്നോടിയായുള്ള സൂക്ഷ്മ പരിശോധനയിലേക്ക് ഇപിഎഫ്ഒ കടക്കുന്നു. ഇതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് മേഖലാ ഓഫിസുകളിലേക്ക് സർക്കുലർ അയച്ചു.

ശമ്പളം സംബന്ധിച്ച വിശദാംശങ്ങൾ‌ ഉറപ്പുവരുത്താൻ‌ ആവശ്യമെങ്കിൽ തൊഴിലുടമയുടെ കൈവശമുള്ള രേഖകൾ ഇപിഎഫ്ഒ പരിശോധിക്കുമെന്നും സർക്കുലറിൽ പറയുന്നു.

ഇതിന് ഇപിഎഫ്ഒ ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിക്കുകയും പരിശോധന നടത്തേണ്ട സ്ഥാപനങ്ങളെ 7 ദിവസം മുൻകൂട്ടി അറിയിക്കുകയും ചെയ്യും.

ഓപ്ഷൻ പരിശോധനയുടെ തൽസ്ഥിതി ഓരോ ആഴ്ചയും സോണൽ ഓഫിസുകൾ ഹെഡ് ഓഫിസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

പരാതികളുണ്ടെങ്കിൽ ഇപിഎഫ്ഒയുടെ പരാതിപരിഹാര പോർട്ടലായ ഇപിഎഫ്ഐജിഎംഎസിൽ (epfigms.gov.in) റജിസ്റ്റർ ചെയ്യാം.

X
Top