
മുംബൈ: പ്രോസസിന്റെ ഉടമസ്ഥതയിലുള്ള പേയൂ, ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് മുന്നോടിയായി 300 മില്യണ്‍ ഡോളര്‍ സമാഹരിക്കും.ഇതിനായി കമ്പനി എച്ച്എസ്ബിസി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുമായി കൂടിയാലോചന നടത്തി.
കാര്‍ഡുകള്‍, യുപിഐ, വാലറ്റുകള്‍, ഇഎംഐകള്‍, ക്യുആര്‍ കോഡുകള്‍ എന്നിവ പിന്തുണയ്ക്കുന്ന ഒരു ഗേറ്റ്വേയാണ് പേയു പ്രദാനം ചെയ്യുന്നത്. ഇത് വഴി ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ ബിസിനസുകളെ സഹായിക്കുന്നു. നിലവില്‍ അര ദശലക്ഷം വ്യാപാരികള്‍ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
പേയ്മെന്റ് ലിങ്കുകള്‍, ഇന്‍വോയ്സിംഗ് പോലുള്ള കോഡ് രഹിത ഉപകരണങ്ങളും തട്ടിപ്പ് സംരക്ഷണം, അനലിറ്റിക്സ്, ടോക്കണൈസേഷന്‍, സ്പ്ലിറ്റ് പേയ്മെന്റുകള്‍, എഐ ഉത്പാദിപ്പിക്കുന്ന ശുപാര്‍ശകള്‍ തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നു.
പ്രോസസാണ് പ്രധാന ഓഹരിയുടമ. അടുത്തിടെ കമ്പനിയുടെ ക്രെഡിറ്റ് ബിസിനസില്‍ 35 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് തയ്യാറായി. 2026 അവസാനത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനാണ് പേയൂ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രോസസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പേയ്മെന്റ് ടെക്നോളജി സ്ഥാപനമായ മൈന്‍ഡ്‌ഗേറ്റ് സൊല്യൂഷനിലെ 43.5 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ പേയൂ ഈയിടെ തയ്യാറായിരുന്നു.