ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുപിഐ ലൈറ്റ് ആദ്യമായി അവതരിപ്പിച്ച് പേടിഎം പേയ്മന്റ് ബാങ്ക്

മുംബൈ: യുപിഐ ലൈറ്റ് ആരംഭിച്ചിരിക്കയാണ് പേടിഎം പേയ്മന്റ് ബാങ്ക്‌സ് ലിമിറ്റ്ഡ്. ഇതോടെ ഒറ്റ ക്ലിക്കിലൂടെ രാജ്യത്തുടനീളം ഡിജിറ്റല്‍ പെയ്മന്റുകള്‍ സ്വീകരിക്കാം. വേഗത്തിലുള്ള തത്സമയ ഇടപാടുകള്‍ യുപിഐ ലൈറ്റ് സാധ്യമാക്കും.

200 രൂപ വരെയുള്ളതല്‍ക്ഷണ ഇടപാടുകളാണ് സാധ്യമാകുക. ഇത്തരത്തില്‍ പ്രതിദിനം കൈമാറാവുന്ന പരമാവധി തുക 4000 രൂപ.ഇടപാടുകള്‍ നിലവില്‍ പേടിം ബാലന്‍സില്‍ മാത്രമേ കാണിക്കൂ.

ബാങ്ക് പാസ്്ബുക്കില്‍ പ്രതിഫലിക്കില്ല. ഇതോടെ യുപിഐ ലൈറ്റ് ആരംഭിക്കുന്ന ആദ്യ പേയ്മന്റ് ബാങ്കായി പേടിഎം മാറി. നവീകരണത്തിനുള്ള തങ്ങളുടെ ഉദ്യമമാണ് ഇതെന്ന് ബാങ്ക് പറയുന്നു.

തടസരഹതിമായ അനുഭവവും വേഗതയുമാണ് സംവിധാനം ഉറപ്പാക്കുന്നത്. 2022 സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവിഷ്‌ക്കരിച്ച യുപിഐ ലൈറ്റ് എന്‍സിപിഐയാണ് രൂപ കല്‍പന ചെയ്തത്.

X
Top