ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്മാര്‍ട്ട്ഗ്ലാസ് ഉപയോഗിച്ച് ഇനി യുപിഐ ഇടപാടുകള്‍ നടത്താം

മുംബൈ: യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസില്‍   (യുപിഐ) നിരവധി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫൈനാന്‍ഷ്യല്‍ സര്‍വീസസും (ഡിഎഫ്എസ്). സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ചുള്ള ഇടപാടുകളാണ് ഇതില്‍ ശ്രദ്ധേയം. യുപിഐ ലൈറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് ഗ്ലാസുകള്‍ ധരിച്ച ഉപയോക്താക്കള്‍ക്ക് ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒരു വോയ്സ് കമാന്‍ഡ് നല്‍കി പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും – ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയോ പിന്‍ നല്‍കാതെയോ നടത്താവുന്ന രീതിയെ ‘ആംബിയന്റ് പേയ്മെന്റുകള്‍’ എന്ന് വിളിക്കുന്നു. അതായത് സജീവമായ ഒരു ഉപകരണം ഉപയോഗിക്കാതെ തന്നെ പശ്ചാത്തലത്തില്‍ പേയ്മെന്റുകള്‍ നടത്താം. ബാങ്കിന്റെ പ്രധാന സെര്‍വറുകള്‍ക്ക് പുറത്ത് സംഭരിച്ചിരിക്കുന്ന പ്രീലോഡഡ് വാലറ്റ് ബാലന്‍സുകള്‍ ഉപയോഗിക്കുന്നതിനാല്‍, സൗകര്യം കോര്‍ ബാങ്കിംഗ് സിസ്റ്റങ്ങളിലെ ലോഡ് കുറയ്ക്കും.

ഓണ്‍ ഡിവൈസ് ബയോമെട്രിക്ക് ഇടപാട് സ്ഥിരീകരണം,  പേപാല്‍ വേള്‍ഡില്‍ രൂപയില്‍ വിദേശ പേയ്‌മെന്റ്, ഭാരത് കണക്റ്റിലെ ഫോറെക്സ്, ജോയിന്റ് അക്കൗണ്ട് ഉടമകള്‍ളേയും മള്‍ട്ടി-സിഗ്നേച്ചറി അക്കൗണ്ട് ഉടമകളേയും യുപിഐ ഉപയോഗിക്കാന്‍ അനുവദിക്കല്‍, എന്നിവയാണ് മറ്റ് പുതിയ സൗകര്യങ്ങള്‍.

ബിസിനസ് കറസ്‌പോണ്ടന്റുകള്‍ (ബിസി) നടത്തുന്ന മൈക്രോ എടിഎമ്മുകളില്‍ നിന്ന് ഇപ്പോള്‍ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാനാകും. വിദൂര പ്രദേശങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ഏജന്റുമാരാണ് ബിസികള്‍. ഇവര്‍ പ്രദര്‍ശിപ്പിക്കുന്ന ഡൈനാമിക ക്യുആര്‍ കോഡ് സ്്ക്കാന്‍ ചെയ്ത് പണം പിന്‍വലിക്കാനും യുപിഐ ഉപയോഗിച്ച് ഇടപാട് സ്ഥിരീകരിക്കാനുമാകും.

ഗ്രാമപ്രദേശങ്ങളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സംവിധാനം ഉപകരിക്കും.

X
Top