ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പന 2.94 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തക്കച്ചവടം ജൂലൈയില്‍ 2.94 ശതമാനം വര്‍ദ്ധിച്ച് 3,02,521 യൂണിറ്റിലെത്തി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് അറിയിച്ചതാണിത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022 ജൂലൈയില്‍ 2,93,865 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ (പിവി) നിര്‍മ്മാതാക്കളില്‍ നിന്ന് ഡീലര്‍മാരിലേക്ക് എത്തി.

അതേസമയം ഇരുചക്ര മൊത്ത വാഹന വില്‍പന 12,82,054 യൂണിറ്റുകളായി കുറഞ്ഞു. 2022 ജൂലൈയില്‍ 13,81,303 യൂണിറ്റുകളുടെ മൊത്ത കച്ചവടം നടന്നിരുന്നു. മുച്ചക്ര മൊത്തവില്‍പന 56034 എണ്ണായി ഉയര്‍ന്നിട്ടുണ്ട്.

മുന്‍വര്‍ഷത്തെ ഇതേ മാസത്തില്‍ 31324 എണ്ണം മുച്ചക്രവാഹനങ്ങള്‍ മാത്രമാണ് ഡിലര്‍മാരിലേയ്ക്കെത്തിയത്. 2022 ജൂലൈയിലെ 17,06,545 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിഭാഗങ്ങളിലുടനീളമുള്ള മൊത്തം വാഹന വിതരണം 16,40,727 യൂണിറ്റായി.

പാസഞ്ചര്‍ വാഹന, മുച്ചക്ര വാഹന വിഭാഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും 2022 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 ജൂലൈയില്‍ ഇരുചക്ര വാഹനങ്ങളുടെ വളര്‍ച്ച കുറഞ്ഞു.
നല്ല സാമ്പത്തിക അന്തരീക്ഷം, മണ്‍സൂണ്‍, വരാനിരിക്കുന്ന ഉത്സവ സീസണ്‍ എന്നിവ വാഹന വ്യവസായത്തെ സഹായിക്കുമെന്ന് സിയാം പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ പ്രതീക്ഷിക്കുന്നു.

X
Top