തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

യാത്ര വാഹന വില്‍പന 2023 സാമ്പത്തികവര്‍ഷത്തില്‍ 26.7 ശതമാനം വര്‍ധിച്ചു

മുംബൈ: 2023 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ യാത്ര വാഹന വില്‍പ്പന 26.7 ശതമാനം ഉയര്‍ന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വേഴ്സ് (സിയാം) അറിയിച്ചതാണിത്. ആഭ്യന്തര മൊത്തവില്‍പന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 38,90,114 ആയി വര്‍ധിക്കുകയായിരുന്നു.

2022 സാമ്പത്തികവര്‍ഷത്തില്‍ 3069523 യൂണിറ്റുകളായിരുന്നു വില്‍പന നടത്തിയത്. മെച്ചപ്പെട്ട ചിപ്പ് വിതരണം, ഉയര്‍ന്ന വരുമാനം, ഉയര്‍ന്ന ഡിമാന്‍ഡ്, പ്രത്യേകിച്ച് എസ് യുവികളുടെ ആവശ്യകത എന്നീ ഘടകങ്ങളാണ് വില്‍പന ഉയര്‍ത്തിയത്. മാര്‍ച്ച് മാസത്തെ കണക്കെടുത്താല്‍ യത്രാവാഹനങ്ങളുടെ മൊത്ത വില്‍പന 4.7 ശതമാനമായി.

292030 വാഹനങ്ങള്‍ കഴിഞ്ഞമാസം വില്‍പന നടത്തി. ഇരുചക്രവാഹന വില്‍പന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 16.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസത്തെ വില്‍പന 1290553 യൂണിറ്റുകള്‍. 2023 സാമ്പത്തികവര്‍ഷത്തില്‍ 15862087 ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്.

2022 സാമ്പത്തികവര്‍ഷത്തില്‍ 13570008 യൂണിറ്റുകള്‍ വില്‍പന നടത്തിയ സ്ഥാനത്താണിത്.മൊത്തം 1637048 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞമാസം വില്‍പന നടത്തിയത്.

X
Top