എഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നു

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഏഴുശതമാനം വര്‍ധന

ഹൈദരാബാദ്: ജനുവരി മാസത്തെ പാസഞ്ചര്‍ വാഹന റീട്ടെയില്‍ വില്‍പ്പന 7.22 ശതമാനം വര്‍ധിച്ച് 513,475 യൂണിറ്റായി എന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (ഫാഡ). ഗ്രാമീണ വിപണിയിലെ മികച്ച വില്‍പ്പനയാണ് ഇതിന് കാരണമായത്.

യാത്രാ വാഹനങ്ങള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പന 17.6 ശതമാനം വര്‍ധിച്ച് 2.72 ദശലക്ഷം യൂണിറ്റായി.

പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍ നഗര വിപണിയേക്കാള്‍ (2.75%) വേഗത്തില്‍ (14.4%) ഗ്രാമീണ വിപണി വളരുകയാണ്. എങ്കിലും 59.2% വിഹിതവുമായി നഗര വിപണി ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നു.

42% വിപണി വിഹിതവുമായി മാരുതി സുസുക്കി മുന്നിലാണ്. 12.84% വിപണി വിഹിതവുമായി ഹ്യുണ്ടായ് മോട്ടോര്‍ രണ്ടാം സ്ഥാനത്തും, തൊട്ടുപിന്നാലെ ടാറ്റ മോട്ടോഴ്സ് (12.38%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (12.34%) എന്നിവയുമാണ്.

ഈ മാസം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 1.85 ദശലക്ഷം യൂണിറ്റുകളായി ഉയര്‍ന്നു.
പൊങ്കല്‍, മകരസംക്രാന്തി, വിവാഹ സീസണിലെ തിരക്ക് എന്നിവയും വാഹന വില്‍പ്പന വര്‍ധിപ്പിച്ചു. ഡീലര്‍മാരുടെ ഫീഡ്ബാക്ക് ശക്തമായ ഉപഭോക്തൃ ഇടപെടല്‍, വേഗത്തിലുള്ള ഡിജിറ്റല്‍ ഫോളോ-അപ്പുകള്‍ എന്നിവയും വാഹന വിപണിയില്‍ ഉത്തേജനം സൃഷ്ടിച്ചു.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 15.7ശതമാനം വര്‍ധനയാണ് കൈവരിച്ചത്. ആകെ 107,486 യൂണിറ്റുകളാണ് കമ്പനികള്‍ വിറ്റഴിച്ചത്. ഇതില്‍ ഹെവി ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 34,287 യൂണിറ്റുകള്‍ വിറ്റഴിച്ചു.

ജനുവരിയില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 1.85 ദശലക്ഷം യൂണിറ്റുകളായി ( 20.82 ശതമാനം വര്‍ധന) ഉയര്‍ന്നു. പ്രധാനമായും, ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് ഇന്ത്യയില്‍ തന്നെ തുടരുന്നു. അതേസമയം മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന 18.80 ശതമാനം വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

X
Top