സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

തുടര്‍ച്ചയായ ഏഴാം മാസവും ഉയര്‍ന്ന് യാത്രാ വാഹന വില്‍പന

ന്യൂഡല്‍ഹി:  പാസഞ്ചര്‍ വാഹന (പിവി) വില്‍പ്പന ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാം മാസവും ഉയര്‍ന്നു.കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഇന്‍വിക്ടോ, ഹ്യുണ്ടായ് എക്സ്റ്റര്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ യൂട്ടിലിറ്റി വെഹിക്കിള്‍ (യുവി) വിഭാഗത്തിലെ പുതിയ ലോഞ്ചുകള്‍ക്ക് നന്ദി.ചിപ്പ് ക്ഷാമം ലഘൂകരിക്കപ്പെട്ടതും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ് യുവി) സ്ഥിരമായ ഡിമാന്‍ഡും കാത്തിരിപ്പ് കാലയളവ് കുറഞ്ഞതും അനുകൂല ഘടകങ്ങളായി.

 ജൂലൈയില്‍ ആഭ്യന്തര വിപണിയില്‍ 3,52,492 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ (പിവി) വിറ്റതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ 181630 യൂണിറ്റുകളാണ് വില്‍പന നടത്തിയത്. ഇതില്‍ 154685 എണ്ണം ആഭ്യന്തര വില്‍പനയും 4746 എണ്ണം ഒഇഎം വില്‍പ്പനയും 22199 എണ്ണം കയറ്റുമതിയുമാണ്.

660701 യൂണിറ്റുകളാണ് ഹ്യൂണ്ടായി വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.4 ശതമാനം അധികം.  16,000 യൂണിറ്റുകള്‍ കയറ്റുമതി നടത്താനും 50701 ആഭ്യന്തരമായി വില്‍പ്പന നടത്താനും ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ വിഭാഗത്തിനായി.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം  യാത്ര വാഹന വില്‍പ്പന 47,689 യൂണിറ്റാണ്.മുന്‍വര്‍ഷത്തെ സമാന മാസത്തില്‍ ഇത്  47,636 യൂണിറ്റുകള്‍ മാത്രമായിരുന്നു. ജൂലൈയില്‍ കമ്പനി 6,329 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു.

മുന്‍ വര്‍ഷത്തെ 4,151 യൂണിറ്റില്‍ നിന്ന് 53 ശതമാനം വര്‍ധന. മഹീന്ദ്ര ആന്റ് മഹീന്ദ്ര റെക്കോര്‍ഡ് വില്‍പനയാണ് നടത്തിയത്. അതായത് 36025 യൂണിറ്റ് ആഭ്യന്തര യാത്രാ വാഹനങ്ങള്‍.

കഴിഞ്ഞവര്‍ഷത്തെ ഇതേ മാസത്തില്‍ 28053 യൂണിറ്റുകളായിരുന്നു വില്‍പന. എംജി മോട്ടോര്‍ ഇന്ത്യ 5,012 യൂണിറ്റ് റീട്ടെയില്‍ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. 25 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇത്.

അടുത്തിടെ ഉണ്ടായ ‘കടുത്ത കാലാവസ്ഥയും’ ‘വെള്ളപ്പൊക്കവും’ റീട്ടെയില്‍ വില്‍പ്പനയെ ബാധിച്ചതായി ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാവ് അറിയിക്കുന്നു. ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ (ടികെഎം) എക്കാലത്തേയും ഉയര്‍ന്ന വില്‍പനയാണ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയത്. 21911 യൂണിറ്റുകള്‍.

ഡീലര്‍മാര്‍ക്കുള്ള വിതരണം 11 ശതമാനം വര്‍ദ്ധിച്ച് 21911 യൂണിറ്റുകളായപ്പോള്‍ ആഭ്യന്തര മൊത്ത വില്‍പന 20759 യൂണിറ്റുകളും കയറ്റുമതി 1152 യൂണിറ്റുകളുമാണ്.കമ്പനിയുടെ ഏറ്റവും മികച്ച മൊത്ത വില്‍പന മെയ് 2023 ല്‍ രേഖപ്പെടുത്തിയ 20410 യൂണിറ്റുകളാണ്.  50,000+ യൂണിറ്റുകളുടെ ശക്തമായ എസ് യുവി പോര്‍ട്ട്‌ഫോളിയോയുടെ പിന്തുണയോടെയാണ് വാഹന വില്‍പന മെച്ചപ്പെട്ടതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

അര്‍ദ്ധചാലക വിതരണ പ്രശ്‌നങ്ങള്‍ ഏറെക്കുറെ അവസാനിച്ചുവെന്നും ഓണത്തോടെ ആരംഭിക്കുന്ന ഉത്സവ സീസണിനായി എല്ലാവരും തയ്യാറെടുക്കുകയാണെന്നും ഗാര്‍ഗ് അറിയിക്കുന്നു.

X
Top