ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റിവാംപ് മോട്ടോയുമായി കരാറിൽ ഏർപ്പെട്ട് പനാഷെ ഡിജിലൈഫ്

മുംബൈ: ഇന്ത്യൻ വിപണിയിൽ മോഡുലാർ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) പുറത്തിറക്കുന്നതിനായി റിവാംപ് മോട്ടോയുമായി ഒരു നിർമ്മാണ, വിതരണ കരാർ ഒപ്പിട്ടതായി പനാഷെ ഡിജിലൈഫ് അറിയിച്ചു. ഈ അറിയിപ്പിന് പിന്നാലെ പനാഷെ ഡിജിലൈഫ് ഓഹരി 10 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 81.25 രൂപയിലെത്തി.

മോഡുലാർ യൂട്ടിലിറ്റി പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന നാസിക് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് റിവാംപ് മോട്ടോ. ഈ കരാറിലൂടെ കമ്പനി പുതിയ ഉൽപ്പന്ന വികസനം (NPD), ഗവേഷണ വികസനം (R&D), പുതിയ സാങ്കേതികവിദ്യകൾ, ഐപികൾ സൃഷ്ടിക്കൽ എന്നിവയ്ക്കായി സ്റ്റാർട്ടപ്പുമായി ചേർന്ന് പ്രവർത്തിക്കും.

ഈ കൂട്ടുകെട്ട് ഇവി നിർമ്മാണവും ഈ ഉൽപ്പന്നങ്ങളുടെ അസംബ്ലിയും തദ്ദേശീയമാക്കുന്നതിന് അവരുടെ നിർദ്ദിഷ്ട ഡൊമെയ്‌നുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ റിവാംപ്, പനാഷെ എന്നിവയെ സഹായിക്കും.

പ്രാഥമികമായി ഐസിടി, ഐഒടി ഉപകരണങ്ങളുടെ ഡിസൈൻ, നിർമ്മാണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് പനാഷെ ഡിജിലൈഫ്. കൂടാതെ ഇത് സ്മാർട്ട് കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ, എഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ക്ലാസ് റൂമുകൾ, സ്മാർട്ട് അസറ്റ് മാനേജ്‌മെന്റ്, ഹെൽത്തി ലിവിംഗ് സൊല്യൂഷനുകൾ, പെൻ ഡിസ്‌പ്ലേ സൊല്യൂഷനുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

X
Top