ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി

ദില്ലി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു.

നികുതിദായകർക്ക്, പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിന് കുറച്ച് സമയം കൂടി നൽകുന്നതിന് സമയപരിധി നീട്ടിയതായി സിബിഡിടി വിജ്ഞാപനത്തിൽ അറിയിച്ചു. അതേസമയം ജൂൺ 30 നുള്ളിൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.

പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി നേരത്തെ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒപ്പം സിബിഡിടി ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടിയേക്കുമെന്നും ഇതിനായി അധിക ഫീസ് ഈടാക്കുമെന്നും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെല്ലാം ഒരു വ്യക്തത വരുത്തിരിക്കുകയാണ് സിബിഡിടി.

എൻആർഐകൾ, ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികൾ, 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്നവർ എന്നിവർക്ക് പാൻ-ആധാർ ലിങ്കിംഗ് ആവശ്യമില്ല.

പാൻ കാർഡ് ഉടമകൾ 1000 രൂപ ഫീസ് അടച്ച് ആധാറുമായി പാൻ ലിങ്ക് ചെയ്യണം.

X
Top