ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

പുതിയ മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വായ്പാ കരാറിനെക്കുറിച്ച് ഐഎംഎഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: സാമ്പത്തിക പരിഷ്‌കരണ പരിപാടിയെ പിന്തുണയ്ക്കുന്നതിനായി പുതിയ മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വായ്പാ കരാറിനെക്കുറിച്ച് ഐഎംഎഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പാക്കിസ്ഥാന്‍ ധനമന്ത്രി.

ദക്ഷിണേഷ്യന്‍ രാജ്യമായ പാക്കിസ്ഥാനെ കഴിഞ്ഞ വര്‍ഷം ഡിഫോള്‍ട്ടിന്റെ വക്കിലെത്തിച്ച ബാലന്‍സ്-ഓഫ്-പേയ്മെന്റ് പ്രതിസന്ധിയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ഒമ്പത് മാസത്തെ 3 ബില്യണ്‍ ഡോളറിന്റെ വായ്പാ പരിപാടി അവസാനത്തോട് അടുക്കുകയാണ്.

ആ കരാറിന്റെ അവസാന 1.1 ബില്യണ്‍ ഡോളര്‍ ഈ മാസം അവസാനത്തോടെ അംഗീകരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, ‘ബില്യണ്‍ കണക്കിന്’ ഡോളറിന്റെ പുതിയ മള്‍ട്ടി-ഇയര്‍ ഐഎംഎഫ് വായ്പാ പദ്ധതിക്കായി പാകിസ്ഥാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വാഷിംഗ്ടണില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വിപണിയിലെ ആത്മവിശ്വാസവും വിപണി വികാരവും ഈ സാമ്പത്തിക വര്‍ഷം വളരെ മെച്ചപ്പെട്ട രൂപത്തിലാണെന്ന് ധനമന്ത്രി പറഞ്ഞു. ആ ഉദ്ദേശ്യത്തിനുവേണ്ടിയാണ്, ഈ ആഴ്ചയ്ക്കുള്ളില്‍, വലുതും വിപുലവുമായ ഒരു പ്രോഗ്രാമിലേക്ക് കടക്കുന്നതിന് ഐഎംഎഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ധനമന്ത്രി സ്ഥാനം ഏറ്റെടുത്ത മുഹമ്മദ് ഔറംഗസേബ് മുന്‍ ബാങ്കറാണ്.

നിലവിലെ സ്റ്റാന്‍ഡ്-ബൈ എഗ്രിമെന്റ് പ്രോഗ്രാമിന്റെ പൂര്‍ത്തീകരണത്തിലാണ് ഫണ്ട് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

X
Top