മുംബൈ: ഏപ്രിലിൽ രാജ്യത്ത് 15,905 കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കഴിഞ്ഞ മാസം അവസാനത്തോടെ മൊത്തം സജീവ കമ്പനികളുടെ എണ്ണം 14,51,401 ആയെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ 30 വരെ കമ്പനി നിയമപ്രകാരം മൊത്തം 23,33,958 കമ്പനികൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ 8,29,269 കമ്പനികൾ അടച്ചുപൂട്ടിയവയാണെന്നും, 7,021 എണ്ണം ലിക്വിഡേഷനിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, 43,851 കമ്പനികളെ ഔദ്യോഗിക രേഖകളിൽ നിന്ന് ഒഴിവാക്കാനുള്ള പ്രക്രിയയിലാണ്, അതെസമയം, 2,416 കമ്പനികൾ ‘നിർജീവ നില’ നേടി.
മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പ്രതിമാസ വാർത്താക്കുറിപ്പിൽ നൽകിയിരിക്കുന്ന ഡാറ്റ പ്രകാരം, കഴിഞ്ഞ 18 മാസത്തിനുള്ളിൽ സംയോജിപ്പിച്ച 2,53,131 കമ്പനികൾ ഉൾപ്പെടെ ഏപ്രിൽ അവസാനത്തോടെ 14,51,401 കമ്പനികൾ സജീവമായിരുന്നു. 2022 ഏപ്രിലിൽ 851 വൺ പേഴ്‌സൺ കമ്പനികൾ (ഒപിസികൾ) ഉൾപ്പെടെ 15,905 കമ്പനികൾ കമ്പനി ആക്‌ട്, 2013 പ്രകാരം 2,316.52 കോടി രൂപയുടെ അംഗീകൃത മൂലധനവുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് കമ്പനി നിയമം നടപ്പാക്കുന്നത്.