
ചാറ്റ് ജിപിടിയില്‍(Chat GPT) കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ് വോയ്സ് മോഡ്(Advance voice mode) അവതരിപ്പിച്ചു.
ജിപിടി 4 ന്റെ(GPT 4) പിൻബലത്തില്‍ പ്രവർത്തിക്കുന്ന പുതിയ വോയ്സ് മോഡിന് കൂടുതല്‍ വൈകാരികമായി ആശയവിനിമയം നടത്താനാവും.
തുടക്കത്തില്‍ ചാറ്റ്ജിപിടി പ്ലസ്, ടീംസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. എന്റർപ്രൈസ് എഡ്യു ഉപഭോക്താക്കള്‍ക്ക് അടുത്തയാഴ്ചയോടെ ഈ ഫീച്ചർ ലഭിച്ചേക്കും.
നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്സ്മോഡിന് അടയാളമായി കാണിച്ചിരുന്നതെങ്കില്‍ അഡ്വാൻസ്ഡ് വോയ്സ് മോഡില്‍ അത് നീല നിറത്തിലുള്ള ഗോളമായി മാറിയിട്ടുണ്ട്.
പുതിയ വോയ്സ് മോഡിനൊപ്പം അഞ്ച് പുതിയ ശബ്ദങ്ങളും ചാറ്റ് ജിപിടിയ്ക്ക് ലഭിക്കും. ആർബർ, മേപ്പിള്‍, സോള്‍, സ്പ്രൂസ്, വേയ്ല്‍ എന്നീ ശബ്ദങ്ങള്‍ കൂടിയെത്തുന്നതോടെ വോയ്സ് മോഡിന് ആകെ ഒമ്ബത് ശബ്ദങ്ങള്‍ ലഭിക്കും.