സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്

1 ജിഗാവാട്ട് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ ഒഎൻജിസി

മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) രാജസ്ഥാനിൽ 1 ജിഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി ഒരു ഉന്നത കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു. 1 GW ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാൻ 5,000 ഏക്കർ ഭൂമി ആവശ്യപ്പെട്ട് കമ്പനി സംസ്ഥാന സർക്കാരിനെ സമീപിച്ചതായി എക്‌സിക്യൂട്ടീവ് അറിയിച്ചു.

പദ്ധതി സ്ഥാപിക്കാൻ 5,000 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. നിർദ്ദിഷ്ട പ്ലാന്റ് കമ്പനിയുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും കമ്പനിയെ വിപണിയിൽ വൈദ്യുതി വിൽക്കാൻ അനുവദിക്കുന്നതിനും സഹായിക്കും.

കേവലം 153 മെഗാവാട്ട് കാറ്റ്, 31 മെഗാവാട്ട് സൗരോർജ്ജ ഉൽപാദന ശേഷിയുള്ള ഒഎൻജിസിക്ക് പുനരുപയോഗ ഊർജ മേഖലയിൽ കാര്യമായ സാന്നിധ്യമില്ല. എന്നാൽ നോർവേയുടെ ഇക്വിനോറുമായി സഹകരിച്ച് ഒഎൻജിസി ഒരു ഓഫ്‌ഷോർ വിൻഡ് ഫാം പദ്ധതി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. കൂടാതെ കൂടുതൽ പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കുന്നതിന് എൻടിപിസിയുമായി കമ്പനി പ്രാഥമിക കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക ഉൽപ്പാദകനാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC). ഇന്ത്യയിലെ അസംസ്കൃത എണ്ണയുടെ 70% ഉം പ്രകൃതിവാതകത്തിന്റെ 84% ഉം കമ്പനിയാണ് ഉത്പാദിപ്പിക്കുന്നത്.

X
Top