ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

കടൽ‌ കടന്നത് ഈ ഇന്ത്യൻ നിർമിത 4×4 SUV-യുടെ ഒരുലക്ഷം യൂണിറ്റുകൾ

ഫ്-റോഡ് എസ്‌യുവിയായ ജിംനി 5-ഡോറിലൂടെ സുപ്രധാന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2023-ൽ ആരംഭിച്ച വാഹനത്തിന്റെ കയറ്റുമതി ഒരു ലക്ഷം യൂണിറ്റുകൾ പിന്നിട്ടു.

ഇന്ത്യയിൽ മാത്രം നിർമിക്കുന്ന ഈ എസ്‌യുവി, അന്താരാഷ്ട്ര വിപണികളിൽ ഏറ്റവും ആവശ്യക്കാരുള്ള 4×4 മോഡലുകളിലൊന്നായി അതിവേഗം മാറി. ലോകോത്തര വാഹന നിർമാണത്തിന്റെ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വളരുന്ന പങ്ക് ഊട്ടിയുറപ്പിക്കുന്നതാണിത്.

ജപ്പാൻ, മെക്സിക്കോ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലി തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് ജിംനി 5-ഡോർ നിലവിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ഇവയാണ് അതിന്റെ പ്രധാന അഞ്ച് വിപണികൾ. ഈ നേട്ടത്തോടെ മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ മോഡലായി ഇത് മാറി. ഫ്രോങ്ക്സാണ് ഒന്നാമത്.

ഇന്ത്യയിൽ അവതരിപ്പിച്ച് അധികം വൈകാതെ ജിംനി 5-ഡോർ കയറ്റുമതി ചെയ്യാൻ തുടങ്ങി. ഈ വർഷം ആദ്യം ‘ജിംനി നൊമാഡ്’ എന്ന പേരിൽ ജപ്പാനിൽ എത്തിയപ്പോൾ വൻ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ 50,000-ത്തിലധികം ബുക്കിങ്ങുകളും നേടാനായി.

ഓൺ-റോഡിലും ഓഫ്-റോഡിലും മികച്ച പ്രകടനം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ജിംനി 5-ഡോർ, ലാഡർ-ഫ്രെയിം ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ (4WD) സംവിധാനവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ഇതിന് കരുത്തേകുന്നത്.

2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1) കമ്പനി രണ്ട് ലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്തു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വളർച്ചയും കമ്പനിയുടെ എക്കാലത്തെയും ഉയർന്ന അർധവാർഷിക കയറ്റുമതിയുമാണ്.

ഇന്ത്യയുടെ പാസഞ്ചർ വാഹന കയറ്റുമതിയിൽ 46 ശതമാനം വിപണി വിഹിതവുമായി മാരുതി സുസുക്കി രാജ്യത്തെ വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

മാരുതി സുസുക്കിയുടെ കയറ്റുമതി പ്രകടനം (യൂണിറ്റുകളിൽ)
2020–21: 96,139
2021–22: 2,38,376
2022–23: 2,59,333
2023–24: 2,38,067
2024–25: 3,32,585

X
Top