Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഫിൻടെക്ക് മേഖലയിൽ മത്സരം ശക്തമാക്കാൻ ഒഎൻഡിസി

യുപിഐ സംവിധാനം പോലെ തന്നെ കേന്ദ്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന മറ്റൊന്നു കൂടിയുണ്ട്. പരചരക്ക്, ഫാഷൻ, യാത്ര, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് പ്രവേശനം നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ഒഎൻഡിസിയെ വിപുലീകരിക്കാൻ ഒരുങ്ങകയാണ് കേന്ദ്രം.

ക്രെഡിറ്റ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവയുൾപ്പടെയുള്ള സാമ്പത്തിക ഓപ്ഷനുകൾ കൂടി ഉൾപ്പെടുത്തി ഈ പ്ലാറ്റ്ഫോമിനെ വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്.

പുതിയ മാറ്റങ്ങളോടെ ഒഎൻഡിസി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വിപണിയിലെത്തും.
പലചരക്ക്, ഓൺലൈൻ ഫുഡ് ഡെലിവറി, ഹോട്ടൽ ബുക്കിംഗ്, യാത്ര എന്നിവയുൾപ്പടെയുള്ള മേഖലകളിൽ സാമ്പത്തിക സേവനങ്ങൾ സുഗമമാക്കുന്നതിന് രൂപകല്പന ചെയ്തിരിക്കുന്ന ഒരു ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഒഎൻഡിസി അഥവാ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്.

എംഎസ്എംഇകളെ ഓൺലൈൻ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചേരുന്നതിന് പിന്തുണയ്ക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയിൽ സ്വിഗി, സൊമാറ്റോ എന്നീ ഫുഡ് ഡെലിവറി ആപ്പുകളുമായും, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് ഭീമന്മാരുമായാണ് ഒഎൻഡിസി മത്സരിക്കുന്നത്.

ഒഎൻഡിസി ഇ-കൊമേഴ്സ് സംവിധാനം തടസ്സമില്ലാത്ത രീതിയൽ മുന്നോട്ട് കൊണ്ടു പോവാൻ സഹായിക്കുന്നു. ബിസിനസുകളെ വാങ്ങുവാനും വിൽക്കുവാനം സഹായിക്കുന്നു.

അതായത് ഓൺലൈൻ ഷോപ്പിംഗ് മേഖലയിൽ വാങ്ങുന്നയാളേയും, വിൽപ്പനക്കാരനേയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായി ഒഎൻഡിസി പ്രവർത്തിക്കുന്നു. മാത്രമല്ല, ഒരു ഓപ്പൺ നെറ്റ്വർക്കിൽ പ്രവർത്തിക്കുന്നതിനാൽ ബിസിനസിനെ വിപുലീകരിക്കാനും, നെറ്റ്വർക്ക് വികസിപ്പിക്കാനും ആഗ്രഹിക്കുന്ന സംരംഭങ്ങൾക്ക് ഇത് ഉപകാരപ്രദമാകുന്നു.

ഇപ്പോൾ, വായ്പാ സേവനം, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ പ്ലാറ്റ്ഫോമിൽ ആരംഭിക്കാനൊരുങ്ങുകയാണ് ഒഎൻഡിസി.

ഐആർ‍ഡിഎഐ, എഎംഎഫ്ഐ, സെബി എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബയർ ആപ്പുകൽ വഴിയാണ് അതിന്റെ നെറ്റ്വർക്കിൽ ഈ സേവനങ്ങൾ പ്രാപ്തമാക്കുന്നത്.

ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രവർത്തനക്ഷമമാകുമ്പോൾ നെറ്റ്വർക്കിൽ ചേരാൻ ആഗ്രഹിക്കുന്ന ഒഎൻഡിസിക്ക് 65ലധികം സ്ഥാപനങ്ങളിൽ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്.

കർണാടക ബാങ്ക്, ടാറ്റാ ഡിജിറ്റൽ, ആദിത്യ ബിർള ഫിനാൻസ്, ഇന്ത്യ ലെൻഡ്സ്, ഈസി പേ തുടങ്ങിയ അറിയപ്പെടുന്ന സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഒഎൻഡിസി ക്രെഡിറ്റ് സൗകര്യം: ഒഎൻഡിസി അതിന്റെ പ്ലാറ്റ്ഫോമിലൂടെ വ്യക്തികൾക്കും, സിംഗിൾ പ്രൊപ്പ്രൈറ്റർമാർക്കും ജിഎസ്ടി അധിഷ്ഠിത വായ്പകൾ നൽകും.

ഇൻഷുറൻസ് : ഇൻഷുറൻസ് മേഖലയിൽ, ആരോഗ്യ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, മറൈൻ ഇൻഷുറൻസ് എന്നിവയിലാണ് ഒഎൻഡിസി ഊന്നൽ നൽകുന്നത്.

മ്യൂച്വൽ ഫണ്ടുകൾ: വിവിധ അസറ്റ് മാനേജ്മെന്റ് കമ്പനികളുമായി സഹകരിക്കുന്നതിന് എംഎഫ് യൂട്ടിലിറ്റീസ് ഇന്ത്യ ഒഎൻഡിസിയുമായി പ്രവർത്തിക്കുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒഎൻഡിസി പ്ലാറ്റ്ഫോമിൽ മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാകും.

ഒഎൻഡിസി ഗിഫ്റ്റ് കാർഡ്: ഇത് പ്രധാനമായും കോർപ്പറേറ്റ് ഗിഫ്റ്റിംഗ്, ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ എന്നിവ ഉദ്ദേശിച്ചുള്ളതാണ്. റുപേ നെറ്റ്വർക്കുമായി ചേർന്നാണ് ഈ ഗിഫ്റ്റ് കാർഡ് സൗകര്യം പ്രവർത്തിക്കുന്നത്.

പരമാവധി പരിധി 10,000 രൂപയാണ്. നിലവിൽ യെസ് ബാങ്കും, ഒമ്നികാർഡും മാത്രമാണ് ഒഎൻഡിസിയുടെ ഗിഫ്റ്റ് കാർഡിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.

ഭാവിയിൽ കൂടുതൽ ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും ഇതിനോട് ചേരും.

X
Top