Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

കൃഷി വകുപ്പിന്റെ 2000 ഓണച്ചന്ത 25 മുതൽ

തിരുവനന്തപുരം: ഇൗ മാസം 25 മുതൽ 28 വരെ കൃഷി വകുപ്പ് 2000 ഓണച്ചന്ത നടത്തും. കഴിയുന്നത്ര പച്ചക്കറികൾ ഇതുവഴി ലഭ്യമാക്കും.

ഓണച്ചന്തകളിൽ 1076 എണ്ണം കൃഷി വകുപ്പു നേരിട്ടും 764 എണ്ണം ഹോർട്ടികോർ‍പും 160 എണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോൻ കൗൺസിലും (വിഎഫ്പിസികെ) നടത്തും.

ഇവിടങ്ങളിലേക്ക് പഴം, പച്ചക്കറി എന്നിവ അതതു ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കണമെന്നാണ് കൃഷി ഡയറക്ടറുടെ സർക്കുലർ. കർഷകരിൽ നിന്ന് ലഭിക്കാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്ന് വാങ്ങണം.

കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന പച്ചക്കറികൾ വിപണിയിലെ വിലയെക്കാൾ 10% അധികം നൽകി സംഭരിക്കണം. ഓണച്ചന്തകളിൽ വിപണിവിലയെക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപയോക്താക്കൾക്ക് നൽകണം. ജില്ലാതലത്തിൽ വിലനിർണയത്തിന് സമിതിയുണ്ടാകും.

വകുപ്പ് നേരിട്ടുനടത്തുന്ന ഓണച്ചന്തകൾ കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളി‍ൽ ഒന്ന് എന്ന തോതിലായിരിക്കും. ഓണച്ചന്തകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും.ഓണവിപണികൾ സംഘടിപ്പിക്കുന്നതിന് കൃഷി വകുപ്പിന് 6.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

ഹോർട്ടികോർപിന് 2.27 കോടിയും, വിഎഫ്പിസികെയ്ക്ക് 97.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഓണച്ചന്തകളുടെ എണ്ണം:

തിരുവനന്തപുരം – 89
കൊല്ലം – 78
പത്തനംതിട്ട – 57
ആലപ്പുഴ – 78
കോട്ടയം – 79
ഇടുക്കി – 54
എറണാകുളം – 97
തൃശൂർ – 105
പാലക്കാട് – 94
കോഴിക്കോട് – 81
കണ്ണൂർ – 89
കാസർകോട് – 41

X
Top