രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ഭവീഷ് അഗര്‍വാള്‍ ഒലയിൽ നിന്ന് പടിയിറങ്ങുന്നു

ഒലയുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ഒല കാബ്‌സിന്റെ പുതിയ സിഇഒയായി ചുമതലയേല്‍ക്കുന്നത് എഫ്എംസിജി ഭീമനായ യൂണിലിവറിലെ മുന്‍ എക്‌സിക്യുട്ടീവായിരിക്കുമെന്നു സൂചനയുണ്ട്.

അടുത്തയാഴ്ചയോടെ പുതിയ സിഇഒ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഒലയുടെ സ്ഥാപകനായ ഭവീഷ് അഗര്‍വാള്‍ കമ്പനിയുടെ തുടക്കം മുതലുള്ള സിഇഒയാണ്. ഒലയുടെ ഇ-സ്‌കൂട്ടര്‍ വിഭാഗത്തോടൊപ്പം ഭവീഷ് അഗര്‍വാള്‍ കാബ് ബിസിനസും കൈകാര്യം ചെയ്തു വരികയാണ്.

ഭവീഷ് അഗര്‍വാള്‍ ഒല കാബ്‌സിന്റെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസിന്റെ നേതൃത്വം ഏറ്റെടുക്കുമോ അതോ അനുബന്ധ സ്ഥാപനമായ ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചുമതലയിലേക്ക് പ്രവേശിക്കുമോ എന്ന കാര്യം വ്യക്തമല്ല.

X
Top