ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ജെന്‍ 3 സ്‌ക്കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് പിഎല്‍ഐ സര്‍ട്ടിഫിക്കേഷന്‍, 5 ശതമാനം ഉയര്‍ന്ന് ഓല ഇലക്ട്രിക്ക് മൊബിലിറ്റി ഓഹരി

മുംബൈ: ജെന്‍3 സ്‌ക്കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോ പിഎല്‍ഐ സര്‍ട്ടിഫിക്കേഷന് യോഗ്യത നേടിയതിനെ തുടര്‍ന്ന് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി ഉയര്‍ന്നു. 5 ശതമാനം ഉയര്‍ന്ന് 50.79 രൂപയിലാണ് സ്റ്റോക്കുള്ളത്.

നിലവില്‍ കമ്പനിയുടെ ജെന്‍2, ജെന്‍3 പോര്‍ട്ട്‌ഫോളിയോകള്‍ പിഎല്‍ഐ സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുണ്ട്.കമ്പനിയുടെ മൊത്തം വില്‍പന അളവിന്റെ 56 ശതമാനം ജെന്‍ 3 സ്‌ക്കൂട്ടറുകളാണ്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കേഷന്‍ കമ്പനിയ്ക്ക് മുതല്‍ക്കൂട്ടായി.

പിഎല്‍ഐ സ്‌ക്കീം വഴി മൊത്തം വില്‍പന അളവിന്റെ 13 മുതല്‍ 8 ശതമാനം വരെ ആനുകൂല്യത്തിന് അര്‍ഹരാകുമെന്ന് കരുതുന്നു. ഇതോടെ വരും പാദങ്ങളില്‍ കമ്പനി ലാഭത്തിലാകാനുള്ള സാധ്യതയേറി.

ജൂണ്‍പാദത്തില്‍ അറ്റനഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. ചൊവ്വാഴ്ച 5 ശതമാനം ഉയര്‍ന്ന കമ്പനി ഓഹരി കഴിഞ്ഞ ഒരു മാസത്തില്‍ 24 ശതമാനം ഉയര്‍ന്നു.

X
Top