ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ഐപിഒ ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ ഓല ഇലക്ട്രിക്കിന് അനുമതി

ചെന്നൈ: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി സമാഹരിച്ച തുക വകമാറ്റി ചെലവഴിക്കാനുള്ള ഓഹരിയുടമകളുടെ അനുമതി ഓല ഇലക്ട്രിക്ക് സമ്പാദിച്ചു. പണം ചെലവഴിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കാനും ഓഹരിയുടമകള്‍ തയ്യാറായിട്ടുണ്ട്.

കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരീരുമാനം.ഇലക്ട്രിക് വാഹന ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനും മികച്ച ബാറ്ററികള്‍ വികസിപ്പിക്കുന്നതിനും വായ്പകള്‍ അടയ്ക്കുന്നതിനും പൊതു ചെലവുകള്‍ വഹിക്കുന്നതിനുമാണ് ഓല ഇലക്ടിക്ക് ഐപിഒ വഴി 5500 കോടി രൂപ സമാഹരിച്ചത്.

എന്നാല്‍ ഇലക്ട്രിക്ക് വാഹന വ്യവസായത്തിലെ വെല്ലുവിളികള്‍ മറികടക്കാന്‍ കമ്പനിയ്ക്ക് ഇനി ഈ തുക വിനിയോഗിക്കാം. ഇതിനുള്ള പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സാധിക്കും.

കമ്പനി ഓഹരി വെള്ളിയാഴ്ച 3.32 ശതമാനം ഇടിഞ്ഞ് 47.19 രൂപയിലെത്തി. കഴിഞ്ഞയാഴ്ചയില്‍ ഓഹരി 11.6 ശതമാനം ഉയര്‍ന്നു. എങ്കിലും ഐപിഒ വിലയായ 76 രൂപയില്‍ നിന്നും 59.98 ശതമാനം ഇടിവിലാണ് സ്റ്റോക്ക്.

X
Top