അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഒല ഇലക്ട്രിക് 3,200 കോടി രൂപ സമാഹരിച്ചു

ബെംഗളൂരു: ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 3,200 കോടി രൂപ സമാഹരിച്ചതായി ഒല ഇലക്ട്രിക് വ്യാഴാഴ്ച അറിയിച്ചു. ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഫണ്ടിംഗ് റൗണ്ട് വിജയകരമായി അവസാനിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചു.

സമാഹരിച്ച ഫണ്ട് ഒലയുടെ ഇവി ബിസിനസ് വിപുലീകരിക്കുന്നതിനും ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ സെൽ നിർമ്മാണ കേന്ദ്രം തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ സ്ഥാപിക്കുന്നതിനുമായി വിനിയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം തങ്ങളുടെ ഇരുചക്രവാഹന നിർമാണ ശേഷി വർധിപ്പിച്ച്, ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് പിന്നാലെ ഇലക്ട്രിക് കാറുകളും പുറത്തിറക്കി, ജിഗാഫാക്‌ടറിയുടെ നിർമ്മാണം അതിവേഗം ട്രാക്ക് ചെയ്തുകൊണ്ട് വളർച്ച ത്വരിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

“ഓലയിൽ, ഓട്ടോമൊബൈലുകളിലെ ഐസിഇ (ഇന്റേണൽ കംബഷൻ എഞ്ചിൻ) യുഗം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്, ആഗോള ഇവി ഹബ്ബായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ വരാനിരിക്കുന്ന ഞങ്ങളുടെ ജിഗാഫാക്‌ടറി ഒരു വലിയ കുതിപ്പായിരിക്കും. ഇവികളിലും സെല്ലിലും പ്രധാന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് നിർമ്മാണം അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ”ഓല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

പരമാവധി 20 GWh കപ്പാസിറ്റിയുള്ള ഓല ഇലക്ട്രിക്കലിനെ സർക്കാരിന്റെ ബാറ്ററി പിഎൽഐ സ്കീമിലേക്ക് തിരഞ്ഞെടുത്തിരുന്നു.

X
Top