ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഓയില്‍മീല്‍സ് കയറ്റുമതിയില്‍ രണ്ട് മടങ്ങ് വര്‍ധന

ന്യൂഡല്‍ഹി: വ്യവസായ സംഘടന എസ്ഇഎ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയുടെ ഓയില്‍മീല്‍സ് കയറ്റുമതി23.92 ലക്ഷം ടണ്ണായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 15.96 ലക്ഷം ടണ്‍ എണ്ണക്കറകളാണ് കയറ്റുമതി ചെയ്തത്. ഏകദേശം രണ്ട് മടങ്ങ് വര്‍ധനവാണ് കയറ്റുമതിയിലുണ്ടായത്.

മൃഗങ്ങളുടെ തീറ്റയായി ഉപയോഗിക്കുന്ന വസ്തുവാണ് ഓയില്‍മീല്‍.സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ)യുടെ കണക്കനുസരിച്ച്, ഏപ്രില്‍-നവംബര്‍ കാലയളവില്‍ സോയാബീന്‍ എക്സ്ട്രാക്ഷന്‍ 2.19 ലക്ഷം ടണ്ണില്‍ നിന്ന് 3.26 ലക്ഷം ടണ്ണായി ഉയര്‍ന്നു.അതുപോലെ, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ 14.76 ലക്ഷം ടണ്‍ റാപ്സീഡ് മീല്‍ കയറ്റുമതി ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി. നിലക്കടല കയറ്റുമതി 2005 ടണ്ണില്‍ നിന്ന് 16,536 ടണ്ണായി ഉയര്‍ന്നപ്പോള്‍ അരി തവിട് കയറ്റുമതി 4.49 ലക്ഷം ടണ്ണില്‍ നിന്ന് 3.37 ലക്ഷം ടണ്ണായി കുറഞ്ഞു.ആവണക്കപ്പൊടിയുടെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 2.35 ലക്ഷം ടണ്ണായി വര്‍ധിച്ചു.

മുന്‍വര്‍ഷം ഇത് 2.25 ലക്ഷം ടണ്ണായിരുന്നു. നിലവില്‍ ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്ലന്‍ഡ്, മറ്റ് ഫാര്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് റാപ്സീഡ് കയറ്റുമതി ചെയ്യപ്പെടുന്നത്.


X
Top