മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ധിച്ചു

മുംബൈ: യു.എസ് കരുതല്‍ ശേഖരം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എണ്ണവില വര്‍ദ്ധിച്ചു. അവധി സൂചികകള്‍ കഴിഞ്ഞ മൂന്ന് സെഷനുകളില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ബ്രെന്റ് 1 ശതമാനം ഉയര്‍ന്ന് ബാരലിന് 85.10 ഡോളറിലെത്തിയപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും സമാന ഉയര്‍ച്ച നേടി.

ബാരലിന് 78.98 ഡോളറിലാണ് ഡബ്ല്യുടിഐയുള്ളത്. കനത്ത നഷ്ടം സമ്മാനിച്ച നവംബര്‍ മാസം നേട്ടത്തോടെ അവസാനിപ്പിക്കാന്‍ ഇതോടെ സൂചികകള്‍ക്കായി. ഡിസംബര്‍ 4 ലെ ഒപെക് പ്ലസ് യോഗത്തിന് മുന്നോടിയായാണ് വിലവര്‍ധന.

കനത്ത വിലയിടിവ് നേരിട്ട സാഹചര്യത്തില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന തയ്യാറായേക്കും. ഒക്ടോബറില്‍ 2 മില്യണ്‍ ബാരല്‍ പ്രതിദിന ഉത്പാദനകുറവ് ഒപെക് വരുത്തിയിരുന്നു. കുറഞ്ഞ ചൈനീസ് ഡിമാന്റും ആഗോള മാന്ദ്യ സൂചനകളുമാണ് വിപണിയില്‍ എണ്ണവില കുറയ്ക്കുന്നത്.

X
Top