പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർ

എണ്ണ കയറ്റുമതി പുനരാരംഭിച്ച് നയാര

മുംബൈ: റഷ്യന്‍ പിന്തുണയുള്ള നയാര എനര്‍ജി ഇന്ധന കയറ്റുമതി പുനരാരംഭിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം കയറ്റുമതി രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരുന്നു..

എല്‍എസ്ഇജി, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള ഷിപ്പിംഗ് ഡാറ്റ അനുസരിച്ച് നയാരയുടെ ശുദ്ധീകരിച്ച എണ്ണ ഉത്പന്ന കയറ്റുമതി -പ്രത്യേകിച്ച് ഗ്യാസോലിന്‍, ഗ്യാസോയില്‍ ,ജെറ്റ് ഇന്ധനം- നിലവില്‍ പ്രതിദിനം 80,000 ബാരലായി. ഉപരോധത്തിന് മുന്‍പുണ്ടായിരുന്ന 138000 ബാരല്‍ കയറ്റുമതിയേക്കാള്‍ വളരെക്കുറവ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ ലക്ഷ്യം വച്ചാണ് നയാര ചാര്‍ട്ടര്‍ ചെയ്ത കപ്പലുകള്‍ നീങ്ങുന്നത്.

ഗുജറാത്തിലെ വാദിനാറില്‍ സ്ഥിതി ചെയ്യുന്ന നയാരയുടെ ശുദ്ധീകരണശാല പ്രവര്‍ത്തനങ്ങളേയും ഉപരോധം ബാധിച്ചു. കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനും ഇന്ധനം വില്‍ക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകാരണം പൂര്‍ണ്ണശേഷിയുടെ 70-80 ശതമാനം കുറവ് ക്രൂഡ് സംസ്‌ക്കരണമാണ് കമ്പനി നടത്തുന്നത്..

നയാരയുടെ 49.13 ശതമാനം ഉടമസ്ഥാവകാശം റഷ്യന്‍ ഗവണ്‍മെന്റ് സ്ഥാപനമായ റോസ്‌നെഫ്റ്റില്‍ നിക്ഷിപ്തമാണ്. റഷ്യയുടെ തന്നെ യുണൈറ്റഡ് ക്യാപിറ്റല്‍ പാര്‍ട്‌നേഴ്‌സ്, മെയര്‍ടെറ ഗ്രൂപ്പ് എന്നിവ 24.5 ശതമാനവും ബാക്കി ചെറുകിട നിക്ഷേപകരും കൈയ്യാളുന്നു.

X
Top