ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മാറ്റമില്ലാതെ അന്തര്‍ദ്ദേശീയ എണ്ണവില

ടോക്കിയോ: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഏറെക്കുറവെ സ്ഥിരത പുലര്‍ത്തി. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, വിതരണ ആശങ്കകള്‍ എന്നിവയില്‍ നിന്നും ഒപെക്, ഒപെക് പ്ലസ് ചര്‍ച്ചയിലേയ്ക്ക്‌ നിക്ഷേപ ശ്രദ്ധ തിരിഞ്ഞതാണ് വിലവര്‍ധനവിനെ പിടിച്ചുനിര്‍ത്തിയത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) അവധി വില 67 സെന്റ് അഥവാ 0.7 ശതമാനം വര്‍ധിച്ച് 97.09 ഡോളറിലേയ്ക്കുയര്‍ന്നപ്പോള്‍ ബ്രെന്റ് അവധി വില 12 സെന്റ് അഥവാ 0.1 ശതമാനം താഴ്ന്ന് ബാരലിന് 107.0 ഡോളറായി.

ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്) ഒപെക് പ്ലസ് (റഷ്യയും സഖ്യകക്ഷികളായ മറ്റ് എണ്ണ ഉത്പാദന രാഷ്ട്രങ്ങളും) ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. രണ്ട് സംഘടനകളിലേയും അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ഓഗസ്റ്റ് 3 നാണ് നടക്കുക. 2020 ല്‍ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ 9.7 മില്ല്യണ്‍ ബാരലിന്റെ വിതരണക്കുറവ് നികത്താന്‍ എണ്ണ ഉത്പാദകരാഷ്ട്രങ്ങള്‍ തയ്യാറായിട്ടുണ്ട്.

ഒപെക് ഉത്പാദനം ഉയര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ അത് യു.എസിനെ നിരാശപ്പെടുത്തുന്ന തീരുമാനമാകും. ഈ മാസം സൗദി അറേബ്യ സന്ദര്‍ശിച്ച പ്രസിഡന്റ് ജോ ബൈഡന്‍ ഉത്പാദനം ഉയര്‍ത്താന്‍ സൗദി അറേബ്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നേരിയ തോതില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് തയ്യാറാകുമെന്ന് വക്താക്കളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ദുര്‍ബലമായ യുഎസ് ഡോളറിന്റെയും വിതരണ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ എണ്ണ വിലയില്‍ വലിയ ഇടിവ് സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് സിഎംസി മാര്‍ക്കറ്റ്‌സ് അനലിസ്റ്റ് ടിന ടെംഗ് പറഞ്ഞു.

X
Top