നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഉത്പാദനം കുറയ്ക്കാന്‍ ഒപെക്, ഒപെക് പ്ലസ്; അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കൂടി

ന്യൂഡല്‍ഹി: ഉത്പാദനം കുറയ്ക്കാന്‍ എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ തീരുമാനിക്കുമെന്ന പ്രതീക്ഷകകള്‍ക്കിടയില്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. അസ്ഥിരമായ വിലയെ താങ്ങിനിര്‍ത്തുന്നതിനായി ഉത്പാദനം കുറയ്ക്കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ,റഷ്യ എന്നിവയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദന സംഘടനകള്‍.ബുധനാഴ്ചയാണ് ഇതിനായുള്ള ഒപെക്, ഒപെക് പ്ലസ് യോഗം നടക്കുക.

ഇതോടെ ബ്രെന്റ് ക്രൂഡ് അവധി 43 സെന്റ് അഥവാ 0.5 ശതമാനം ഉയര്‍ന്ന് 89.29 ഡോളറും യുഎസ് ക്രൂഡ് അവധി 22 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് 83.85 ഡോളറുമാവുകയായി. തിങ്കളാഴ്ച ഇരു സൂചികകളും 5 ശതമാനം ഉയര്‍ന്നിരുന്നു. മെയ് മാസത്തിനു ശേഷമുള്ള മികച്ച നേട്ടം.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്), റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് എന്നിവ 1 മില്ല്യണ്‍ ഡോളറിന്റെ പ്രതിദിന കുറവ് വരുത്തുമെന്നാണ് കരുതപ്പെടുന്നത്. 2020 ന് ശേഷമാണ് ഇരു സംഘടനകളും സംയുക്ത യോഗം ചേരുന്നത്.

X
Top