എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ആറ് മാസത്തെ താഴ്ന്ന നിരക്കില്‍ നിന്ന് വീണ്ടെടുപ്പ് നടത്തിയിരിക്കയാണ് എണ്ണവില. ബ്രെന്റ് അവധി വില 13 സെന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 92.47 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 27 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 86.80 ഡോളറിലുമെത്തി. മാന്ദ്യഭീതിയും തുടര്‍ന്നുള്ള ഡിമാന്റ് കുറവും കാരണം ഇരു സൂചികകളും ചൊവ്വാഴ്ച 3 ശതമാനത്തോളം തകര്‍ച്ച നേരിട്ടിരുന്നു.

യുഎസ് ഓയില്‍, ഗ്യാസോലിന്‍ ശേഖരത്തിലെ ഇടിവ് ഡിമാന്റ് വര്‍ധന ഉറപ്പാക്കിയതാണ് ബുധനാഴ്ച എണ്ണവില ഉയര്‍ത്തിയത്. ‘യു.എസ്. കരുതല്‍ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും കുറവ് രേഖപ്പെടുത്തി. ഇത് ഡിമാന്റ് ശക്തമാണെന്നതിന്റെ സൂചനയാണ്. ഇതോടെ വാങ്ങല്‍ പുന:സ്ഥാപിക്കപ്പെട്ടു’ ഫുജിറ്റോമി സെക്യൂരിറ്റീസ് കോ ലിമിറ്റഡിന്റെ ചീഫ് അനലിസ്റ്റ് കസുഹിക്കോ സൈറ്റോ നിരീക്ഷിക്കുന്നു.

ഓഗസ്റ്റ് 12 ന് അവസാനിച്ച ആഴ്ചയില്‍ യു.എസ് ക്രൂഡ് സ്‌റ്റോക്കുകളില്‍ ഏകദേശം 448,000 ബാരലിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഗ്യാസോലിന്‍ കരുതല്‍ ശേഖരം ഏകദേശം 4.5 ദശലക്ഷം ബാരലും ഡിസ്റ്റിലേറ്റ് സ്‌റ്റോക്കുകള്‍ ഏതാണ്ട് 759,000 ബാരലും ഇടിവ്‌ രേഖപ്പെടുത്തി. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

റോയിട്ടേഴ്‌സ് പോള്‍ പ്രകാരം ക്രൂഡ് ഇന്‍വെന്ററികള്‍ കഴിഞ്ഞയാഴ്ച ഏകദേശം 300,000 ബാരലും പെട്രോള്‍ സ്‌റ്റോക്കുകള്‍ 1.1 ദശലക്ഷം ബാരലും കുറവ് നേരിട്ടു.

X
Top