സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഇസ്രയേൽ-ഇറാൻ യുദ്ധഭീതിയിൽ ‘തീപിടിച്ച്’ എണ്ണവില

ഴിഞ്ഞ ദിവസങ്ങളിൽ‌ ബാരലിന് 60 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ പൊടുന്നനെ കയറ്റം. ഇറാന്റെ ആണവ പ്ലാന്റുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണിത്.

ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.85% ഉയർന്ന് 62.56 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 0.76% വർധിച്ച് 65.88 ഡോളറിലുമെത്തി. ഏതാനും ദിവസം മുമ്പ് ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 57 ഡോളറും ബ്രെന്റ് വില 60.23 ഡോളറുമായിരുന്നു.

ഇറാനും ഇസ്രയേലും യുദ്ധത്തിലേക്ക് കടക്കുന്നത് പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കും. ഇത് ക്രൂഡ് ഉൽപാദനത്തെയും വിതരണത്തെയും സാരമായി ബാധിക്കുമെന്നതാണ് വില കൂടാൻ പ്രധാന കാരണം. ലോകത്തെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നുമാണ് ഇറാൻ.

മാത്രമല്ല, ആണവ വിഷയത്തിൽ ഇറാനും യുഎസും ചർച്ചകളിലേക്ക് കടക്കാനിരിക്കേയാണ് ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കം.

യുഎസും ഇറാനും തമ്മിലുള്ള ചർച്ച ഇറാന് അനുകൂലമാവുകയും അവർക്ക് ആണവ സൗകര്യങ്ങൾ തുടർന്നും ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്താൽ ഇറാനെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

X
Top