ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ആഗോള ഉത്പാദനക്കുറവ് ഡിമാന്റ് താഴ്ത്തുമെന്ന ആശങ്ക, ചൊവ്വാഴ്ച എണ്ണവില ഇടിച്ചു. ബ്രെന്റ്ക്രൂഡ് 77 സെന്റ് അഥവാ 0.8 ശതമാനവും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 67 സെന്റ് അഥവാ 0.7 ശതമാനവും ദുര്‍ബലമായി. ഇരു സൂചികകളും യഥാക്രമം 99.26, 93.22 ഡോളറുകളിലാണുള്ളത്.

പ്രതിവാര നഷ്ടം രേഖപ്പെടുത്തി, ഇരു സൂചികകളും തിങ്കളാഴ്ച യഥാക്രമം 99.09 ഡോളറിലേയ്ക്കും 92.42 ഡോളറിലേയ്ക്കും താഴ്ന്നിരുന്നു. “ലോകം സാമ്പത്തിക സങ്കോചത്തിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കി, ഫാക്ടറി പ്രവര്‍ത്തന ഡാറ്റ പുറത്തുവന്നു. ഇതോടെ ക്രൂഡ് വില ഇടിഞ്ഞു” ഓആന്‍ഡയിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് എഡ്വേര്‍ഡ് മോയ നിരീക്ഷിക്കുന്നു.

ലോകമെമ്പാടുമുള്ള ഫാക്ടറികള്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ മാന്ദ്യ ആശങ്ക ഉയരുകയാണ്. ആഗോള ഡിമാന്‍ഡ് കുറയുന്നതും ചൈനയുടെ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുമാണ് ഉല്‍പ്പാദനം മന്ദഗതിയിലാക്കുന്നത്.

അതേസമയം ഒപെക്, ഒപെക് പ്ലസ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സെപ്തംബറിലെ ഉത്പാദന വര്‍ധനവാണ് മുഖ്യവിഷയം. നേരിയ തോതില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് തയ്യാറാകുമെന്ന് വക്താക്കളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

X
Top