എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ടോക്കിയോ: കര്‍ശന നടപടികളില്‍ നിന്നും പിന്മാറാനുള്ള ഫെഡ് റിസര്‍വ് തീരുമാനം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. നിരക്ക് വര്‍ധന തോത് കുറയ്ക്കാന്‍ അംഗങ്ങള്‍ തയ്യാറാണെന്ന് ഫെഡ് റിസര്‍വ് മീറ്റിംഗ് മിനുറ്റ്‌സ് വ്യക്തമാക്കുന്നു. വിപണി ശ്രദ്ധ നിലവില്‍ പ്രതിവാര കരുതല്‍ ശേഖരത്തിലാണ്.

ഡിസംബര്‍ അവസാന ആഴ്ചയില്‍ യുഎസ് കരുതല്‍ ശേഖരം 3.3 മില്യണ്‍ ബാരലായി ഉയര്‍ന്നിരുന്നു. വര്‍ധനവ്, പ്രധാനമായും തന്ത്രപ്രധാന ശേഖരം കുറച്ചതിന്റെ ഫലമാണ്. ഡിമാന്റ് ശക്തമായി തന്നെ തുടരുന്നു.

ഇതോടെ ബ്രെന്റ് അവധി വ്യാഴാഴ്ച 0.8 ശതമാനം ഉയര്‍ന്ന് ബാരലിന് 78.68 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.3 ശതമാനം ഉയര്‍ന്ന് ബാരലിന് 73.75 ഡോളറിലാണുള്ളത്. ഇരു സൂചികകളും ബുധനാഴ്ച 5 ശതമാനം താഴ്ച വരിച്ചിരുന്നു.

ഇതോടെ മൂന്നാഴ്ചയിലെ കുറഞ്ഞവിലയിലേയ്ക്ക് സൂചികകള്‍ വീണു. ചൈനയിലെ കോവിഡ് ആധിക്യവും മാന്ദ്യഭീതിയുമാണ് പുതുവത്സരാരംഭത്തില്‍ എണ്ണവില താഴ്ത്തിയത്.

X
Top