ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മാന്ദ്യഭീതി അകന്നു, എണ്ണവില ഉയര്‍ന്നു

ന്യൂഡല്‍ഹി: യുഎസ് മാന്ദ്യഭീതി അകന്നത് തിങ്കളാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് ക്രൂഡ് 1.83 ഡോളര്‍ അഥവാ 2.4 ശതമാനം ഉയര്‍ന്ന് 77.13 ഡോളറിലും വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് 2.06 ഡോളര്‍ അഥവാ 2.9 ശതമാനം ഉയര്‍ന്ന് 73.40 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. ഏപ്രിലിലെ ആരോഗ്യകരമായ യുഎസ് തൊഴില്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ച എണ്ണ വില 4% ഉയര്‍ത്തിയിരുന്നു.

എന്നിരുന്നാലും ബ്രെന്റ് കഴിഞ്ഞയാഴ്ച 5.3 ശതമാനം ഇടിവ് നേരിട്ടു. യുഎസ് ക്രൂഡ് നേരിട്ട താഴ്ച 7.1 ശതമാനം.നവംബറിന് ശേഷം ആദ്യമായി രണ്ട് ബെഞ്ച്മാര്‍ക്കുകളും തുടര്‍ച്ചയായി മൂന്നാഴ്ച നഷ്ടം വരുത്തി.

അതേസമയം ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളിലെ (ഒപെക്) ചില അംഗങ്ങളും ഒപെക് + എന്ന് വിളിക്കുന്ന സഖ്യകക്ഷികളും സ്വമേധയാ ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്ന റൗണ്ട് ഈ മാസം ആരംഭിക്കും. ഗ്രൂപ്പിന്റെ അടുത്ത യോഗം ജൂണ്‍ 4 നാണ്. അതിന് മുന്‍പ്, അതായത് ബുധനാഴ്ച യുഎസ് ഉപഭോക്തൃവില സൂചിക പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നുണ്ട്.

ഇത് ഭാവി പലിശ നിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള ഫെഡ് നിലപാടിനെ ബാധിച്ചേയ്ക്കാം. തൊഴില്‍ വിപണി ശക്തി,ഫെഡറല്‍ റിസര്‍വിനെ പലിശനിരക്ക് കൂടുതല്‍ കാലം ഉയര്‍ത്താന്‍ പ്രേരിപ്പിക്കും.

X
Top