ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ക്രൂഡ്‌ ഓയില്‍ വില നാല്‌ ശതമാനം ഇടിഞ്ഞു

ലിബിയയില്‍(Libiya) നിന്നുള്ള എണ്ണ കയറ്റുമതിയെ(Oil Export) ബാധിച്ച രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ അയയുമെന്ന സൂചനയെ തുടര്‍ന്ന്‌ രാജ്യാന്തര ക്രൂഡ്‌ ഓയില്‍ വില(International crude oil price) നാല്‌ ശതമാനം ഇടിഞ്ഞു.

ആഗോള തലത്തില്‍ ഡിമാന്റ്‌ കുറയുമെന്ന സൂചനയും വില ഇടിവിന്‌ കാരണമായി.

ബ്രെന്റ്‌ ക്രൂഡ്‌ ഫ്യൂച്ചേഴ്‌സ്‌ നവംബര്‍ കരാറിലെ വില 73.47 ഡോളറിലേക്കാണ്‌ ഇടിഞ്ഞത്‌. 4.9 ശതമാനമാണ്‌ ഇടിവ്‌. യുഎസ്‌ ഡബ്ല്യുടിഐ ക്രൂഡ്‌ ഫ്യൂച്ചേഴ്‌സ്‌ വില 70.03 ഡോളറിലേക്ക്‌ ഇടിഞ്ഞു.

ലിബിയയിലെ രാഷ്‌ട്രീയ തര്‍ക്കം അവസാനിപ്പിക്കാന്‍ ധാരണയിലെത്തുമെന്ന പ്രതീക്ഷ ശക്തമായത്‌ ഓയില്‍ വിലയെ പ്രതികൂലമായി ബാധിച്ചു.

ലിബിയയിലെ വിരുദ്ധ രാഷ്‌ട്രീയ ചേരികള്‍ തമ്മിലുള്ള ഭിന്നത ക്രൂഡ്‌ ഓയില്‍ ഉല്‍പ്പാദനം ഗണ്യമായി കുറയുന്നതിന്‌ വഴിവെച്ചിരുന്നു. ചൈനയിലെയും യുഎസിലെയും സാമ്പത്തിക സൂചകങ്ങള്‍ ഓയിലിനുള്ള ആഗോള തലത്തിലെ ഡിമാന്റ്‌ കുറയുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

ലിബിയയിലെ ഓയില്‍ വരുമാനത്തിന്റെ നിയന്ത്രണത്തിന്റെ പേരില്‍ തുടങ്ങിയതാണ്‌ ഇപ്പോഴത്തെ തര്‍ക്കം.

ലിബിയയിലെ രണ്ട്‌ നിയമനിര്‍മാണ സഭകള്‍ സംയുക്തമായി സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണറെ നിയോഗിക്കാന്‍ തീരുമാനിച്ചതോടെ ഈ തര്‍ക്കത്തിന്‌ പരിഹാരമാകുമെന്ന സൂചന ലഭിച്ചു.

X
Top