ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

യുപിഐ ഇടപാടുകളിൽ വൻ മാറ്റത്തിന് എൻപിസിഐ; പിൻ നമ്പറും ഒടിപിയും ഒഴിവാക്കിയേക്കും

ന്യൂഡൽഹി: യുപിഐ(UPI) ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവാക്കിയേക്കും.

ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം.

നിലവിലുള്ള അഡീഷണൽ ഫാക്ടർ ഓതെന്റിഫിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റു സാധ്യതകൾ തേടണം എന്ന് റിസേർവ് ബാങ്ക്(RBI) നാഷണൽ പെയ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.

പിൻനമ്പറും പാസ്സ്‌വേർഡും അല്ലാതെ വിരൽ അടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കനായിരുന്നു റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച വിവിധ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ നാലക്കങ്ങളും അല്ലെങ്കിൽ ആറക്കങ്ങൾ ഉള്ള പിൻ നൽകണം. ഈ സംവിധാനത്തിന് പകരം ആൻഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം.

വിരലടയാളം, ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി, പിൻ നൽകുന്നതിന് സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ പിൻ സംവിധാനവും ബയോമെട്രിക്കും ഒരുമിച്ച് നിലവിൽ ഉണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതിയിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതും ആയിരിക്കും പുതിയ സംവിധാനം എന്നാണ് വിവരം. പഴുതടച്ചുള്ള സുരക്ഷ യുപിഎ ഇടപാടുകളിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ പണമിടപാട് നടത്തുന്നത് യുപിഐ മുഖേന ആണ്. ഇതിൽ വരുന്ന മാറ്റം ജനങ്ങളെ ആശങ്കപെടുത്താൻ സാധ്യതയുണ്ട്.

X
Top