സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

രൂപയുടെ മൂല്യം 82ലേക്ക് ഇടിയുമെന്ന് പ്രവചനം

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 82ലേക്ക് ഇടിയുമെന്ന് പ്രവചനം. കറന്റ് അക്കൗണ്ട് കമ്മി 1.2 ശതമാനത്തിൽ നിന്നും 3.3ലേക്ക് ഉയരുന്നത് രൂപയെ സമ്മർദത്തിലാക്കുമെന്നാണ് റേറ്റിങ് ഏജൻസിയായ നൗമുറയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിലായിരിക്കും രൂപയുടെ മൂല്യം 82ലേക്ക് ഇടിയുക. വിദേശനിക്ഷേപകർ വികസ്വര രാജ്യങ്ങളിൽ നിന്നും വൻതോതിൽ പണം പിൻവലിക്കാനുള്ള സാധ്യതയുണ്ടെന്നും നൗമുറ വ്യക്തമാക്കുന്നു. ഇതും രൂപയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ചൊവ്വാഴ്ച റെക്കോർഡ് തകർച്ചയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. 79.36 ആയിരുന്നു രൂപയുടെ ചൊവ്വാഴ്ചത്തെ വിനിമയമൂല്യം.
രാജ്യത്ത് ഇറക്കുമതി വർധിക്കുന്നത് വ്യാപാരകമ്മിക്ക് കാരാണമാവുന്നുണ്ട്. ജൂണിൽ വ്യാപാര കമ്മി 25.6 ബില്യൺ ഡോളറായിരുന്നു. ഇത് കറന്റ് അക്കൗണ്ട് കമ്മിക്ക് കാരണമാവുന്നു. സ്വർണത്തിന് 15 ശതമാനം നികുതി ചുമത്തിയും പെട്രോളിന്റെ കയറ്റുമതി നികുതിയുമെല്ലാം രൂപയുടെ മുല്യം പിടിച്ചുനിർത്താൻ സഹായിക്കില്ലെന്നാണ് നൗമുറയുടെ വിലയിരുത്തൽ.

X
Top