വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

നിതി ആയോഗ് പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ നിതി ആയോഗ് പുനഃസംഘടിപ്പിച്ചു. നാല് മുഴുവന്‍ സമയ അംഗങ്ങളും ബിജെപി സഖ്യകക്ഷികളില്‍ നിന്നുള്ള 15 കേന്ദ്രമന്ത്രിമാരും എക്സ് ഒഫീഷ്യോ അംഗങ്ങളോ പ്രത്യേക ക്ഷണിതാക്കളോ ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍പേഴ്സണായും സാമ്പത്തിക വിദഗ്ധന്‍ സുമന്‍ കെ ബെറി ഉപാധ്യക്ഷനായും തുടരും.

ശാസ്ത്രജ്ഞന്‍ വി കെ സരസ്വത്, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ രമേഷ് ചന്ദ്, ശിശുരോഗ വിദഗ്ധന്‍ വി കെ പോള്‍, മാക്രോ ഇക്കണോമിസ്റ്റ് അരവിന്ദ് വിര്‍മാനി എന്നിവരും സര്‍ക്കാര്‍ തിങ്ക് ടാങ്കില്‍ മുഴുവന്‍ സമയ അംഗങ്ങളായി തുടരും.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് (പ്രതിരോധം), അമിത് ഷാ (ആഭ്യന്തരം), ശിവരാജ് സിംഗ് ചൗഹാന്‍ (കൃഷി), നിര്‍മല സീതാരാമന്‍ (ധനകാര്യം) എന്നിവരായിരിക്കും നാല് എക്സ് ഒഫീഷ്യോ അംഗങ്ങള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ (നിതി ആയോഗ്) യുടെ പരിഷ്‌കരിച്ച ഘടനയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതായി വിജ്ഞാപനത്തില്‍ പറയുന്നു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി (റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ), ജഗത് പ്രകാശ് നദ്ദ (ആരോഗ്യം), എച്ച് ഡി കുമാരസ്വാമി (ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് സ്റ്റീല്‍), ജിതന്‍ റാം മാഞ്ചി (മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍), രാജീവ് രഞ്ജന്‍ സിംഗ് (മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരമേഖല) എന്നിവരായിരിക്കും പുനഃസംഘടിപ്പിച്ച നീതി ആയോഗിലെ പ്രത്യേക ക്ഷണിതാക്കളാകുക.

കേന്ദ്രമന്ത്രിമാരായ വീരേന്ദ്രകുമാര്‍ (സാമൂഹ്യനീതിയും ശാക്തീകരണവും), രാംമോഹന്‍ നായിഡു (സിവില്‍ ഏവിയേഷന്‍), ജുവല്‍ ഓറം (ആദിവാസികാര്യം), അന്നപൂര്‍ണാ ദേവി (സ്ത്രീ-ശിശു വികസനം), ചിരാഗ് പാസ്വാന്‍ (ഭക്ഷ്യ സംസ്‌കരണ വ്യവസായം), റാവു ഇന്ദര്‍ജിത് സിംഗ് എന്നിവരാണ് മറ്റ് പ്രത്യേക ക്ഷണിതാക്കള്‍.

X
Top