രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

വനിതാ സംരംഭകര്‍ക്ക് നിതി ആയോഗിന്റെ പരിഷ്കരിച്ച പോർട്ടൽ ആരംഭിച്ചു

ന്യൂഡൽഹി: നിതി ആയോഗ് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി പരിഷ്‌കരിച്ച വെബ് പോർട്ടൽ പോർട്ടൽ ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ 2.5 ലക്ഷം വനിതാ സംരംഭകരെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

500 പങ്കാളികൾ ഉൾപ്പെട്ട പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്നുണ്ട്. 2017 ൽ ആരംഭിച്ച വനിതാ സംരംഭകത്വ പ്ലാറ്റ് ഫോം 6 പ്രധാന പ്പെട്ട സേവനങ്ങളാണ് നൽകുന്നത്- കമ്മ്യൂണിറ്റി & നെറ്റ് വർക്കിംഗ്, ധന സഹായവും സാമ്പത്തിക സഹായവും, ഇൻക്യൂ ബേഷൻ & ആക്സിലറേഷൻ, പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും, നികുതി സേവനങ്ങൾ, സംരംഭകത്വ നൈപുണ്യ വികസനം, മെൻറ്റർഷിപ്പ്, മാർക്കറ്റിംഗ് സഹായം എന്നിവ.

2017 ലാണ് ഈ സംരംഭകത്വ പ്ലാറ്റ് ഫോം ആരംഭിച്ചത്. നിലവിൽ ഇന്ത്യയിൽ വനിതാ സംരംഭകർ മൊത്തം സംരംഭകരുടെ 13 .76 ശതമാനമാണ്, അതായത് 58.5 ദശലക്ഷം സംരംഭകരിൽ 8.05 ദശലക്ഷം മാത്രമാണ് വനിത സംരംഭകരായിട്ടുള്ളത്.

പ്രമുഖ സംഘടനകളായ ഐക്യ രാഷ്ട്ര സഭ, ബിൽ & മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ടെക്ക് മഹീന്ദ്ര, സിഡ്ബി, അടൽ ഇന്നൊവേഷൻ മിഷൻ തുടങ്ങിയവർ നിതി ആയോഗ് പ്ലാറ്റുഫോമിൽ പങ്കാളികളാണ്.

മാർച്ച് 2022 വരെ 900 വനിത സംരംഭകർക്ക് 77 വിവിധ പരിപാടികളിലൂടെ സംരംഭകത്വ പ്ലാറ്റ് ഫോമിൽ നിന്ന് പ്രയോജനം ലഭിച്ചു.

X
Top