ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

നൈക്ക ഒന്നാംപാദ ഫലങ്ങള്‍; അറ്റാദായം 27 ശതമാനം ഇടിഞ്ഞു

മുംബൈ: ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ (ബിപിസി) കമ്പനിയായ നൈകയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3.3 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദ്‌ത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവ്.

പണപ്പെരുപ്പത്തെ തുടര്‍ന്ന് ഉപഭോക്തൃവിവേചനാധികാര വാങ്ങല്‍ കുറഞ്ഞതാണ് വിനയായത്. ഉപഭോഗം കുറഞ്ഞത് വസ്ത്ര വ്യവസായത്തിന് തിരിച്ചടിയായി. പ്രത്യേകിച്ചും ചെറിയ ടൗണുകളില്‍.

പ്രവര്‍ത്തന വരുമാനം 24 ശതമാനമുയര്‍ന്ന് 1421. കോടി രൂപയായപ്പോള്‍ അറ്റാദായം തുടര്‍ച്ചയായി 38 ശതമാനം ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ 2.4 കോടി രൂപമാത്രമാണ് കമ്പനി അറ്റാദായം നേടിയത്. പ്രവര്‍ത്തന വരുമാനം തുടര്‍ച്ചയായി 10 ശതമാനം ഉയര്‍ന്നു.

0.34 ശതമാനം ഉയര്‍ന്ന് 146.25 രൂപയിലാണ് കമ്പനി ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top