ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മാറ്റമില്ലാതെ വിപണി, നിഫ്റ്റി 18399 ലെവലില്‍

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 29.13 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 62316.58 ലെവലിലും നിഫ്റ്റി 0.50 പോയിന്റ് അഥവാ 0.00 ശതമാനം ഉയര്‍ന്ന് 18399.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2002 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 883 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

98 ഓഹരിവിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്,ഏഷ്യന്‍ പെയിന്റ്‌സ്,നെസ്ലെ,ഇന്‍ഫോസിസ്,ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. എച്ച്ഡിഎഫ്‌സി,എച്ച്ഡിഎഫ്‌സി ബാങ്ക്,മാരുതി സുസുക്കി, പവര്‍ഗ്രിഡ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇടിവ് നേരിടുന്നു.

മേഖലകളില്‍ റിയാലിറ്റി, പൊതുമേഖല ബാങ്ക് 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.87 ശതമാനവും സ്‌മോള്‍ക്യാപ് 0.57 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top