രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

മാറ്റമില്ലാതെ വിപണി, തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി വിപണി മാറ്റമില്ലാതെ തുടരുന്നു. സെന്‍സെക്‌സ് 24.41 പോയിന്റ് അഥവാ 0.04 ശതമാനം മാത്രം ഉയര്‍ന്ന് 57678.27 ലെവലിലും നിഫ്റ്റി 11.50 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 16974.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1105 ഓഹരികള്‍ മുന്നേറുമ്പോള്‍ 1739 എണ്ണം തിരിച്ചടി നേരിട്ടു.

114 ഓഹരിവിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,കോള്‍ഇന്ത്യ,ഡോ.റെഡ്ഡീസ്,യുപിഎല്‍,ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്,പവര്‍ഗ്രിഡ് ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നേറുന്നത്. അദാനി പോര്‍ട്ട്‌സ്,അദാനി എന്റര്‍പ്രൈസസ്,ബിപിസിഎല്‍,ടെക് മഹീന്ദ്ര,ഭാരതി എയര്‍ടെല്‍,ഹീറോ മോട്ടോകോര്‍പ്,ഒഎന്‍ജിസി,ടാറ്റ മോട്ടോഴ്‌സ്,മാരുതി,ഏഷ്യന്‍ പെയിന്റ്,അപ്പോളോ ഹോസ്പിറ്റല്‍,ഡിവിസ് ലാബ്‌സ് നഷ്ടം നേരിടുന്നു.

ലോഹം, റിയാലിറ്റി ഒഴികെയുള്ള മേഖലകള്‍ ദുര്‍ബലമായി. ബാങ്ക് ഓഹരികളില്‍ മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ് 0.36 ശതമാനവും സ്‌മോള്‍ക്യാപ് 0.41 ശതമാനവുമാണ് താഴ്ച വരിച്ചത്.

X
Top