തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

മികച്ച നേട്ടവുമായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി

മുംബൈ: തുടര്‍ച്ചയായ 4 ദിവസത്തെ നഷ്ടത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. മാത്രമല്ല നിഫ്റ്റി 18,000 ലെവല്‍ തിരിച്ചുപിടിക്കുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. സെന്‍സെക്‌സ് 721.13 പോയിന്റ് അഥവാ 1.20 ശതമാനം ഉയര്‍ന്ന് 60,566.42 ലെവലിലും നിഫ്റ്റി 207.80 പോയിന്റ് അഥവാ 1.17 ശതമാനം ഉയര്‍ന്ന് 18.014.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2787 ഓഹരികള്‍ മുന്നേറിയപ്പോള്‍ 733 എണ്ണമാണ് തിരിച്ചടി നേരിട്ടത്. 129 ഓഹരികളില്‍ മാറ്റമില്ല. എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,കോള്‍ ഇന്ത്യ എന്നിവയാണ് മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്.

ഡിവിസ് ലാബ്‌സ്,സിപ്ല,ഡോ.റെഡ്ഡി ലാബോറട്ടറീസ്,നെസ്ലെ ഇന്ത്യ,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവ നഷ്ടം നേരിട്ടു. ഫാര്‍മയൊഴിച്ചുള്ള മേഖലകളെല്ലാം ലാഭത്തിലാണുള്ളത്. പൊതുമേഖല ബാങ്ക് 7 ശതമാനം കരുത്താര്‍ജ്ജിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.3 ശതമാനവും സ്‌മോള്‍ക്യാപ് 3 ശതമാനവുമാണ് കൂട്ടിച്ചേര്‍ത്തത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണി ഏകീകരണത്തിലാകുമെന്ന് മോതിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയ്ല്‍ റിസര്‍ച്ച് തലവന്‍ സിദ്ധാര്‍ത്ഥ് ഖെംക പ്രതികരിക്കുന്നു.

അതേസമയം ഹ്രസ്വകാലത്തില്‍ ബാങ്കുകള്‍, വാഹനം, മൂലധന ചരക്കുകകള്‍, പ്രതിരോധ മേഖല ഓഹരികള്‍ നേട്ടമുണ്ടാക്കും.

X
Top