100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നിഫ്റ്റി 24900 നരികെ, 410 പോയിന്റ് പൊഴിച്ച് സെന്‍സെക്‌സ്

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ചയും ഇടിവ് തുടര്‍ന്നു സെന്‍സെക്‌സ് 378.11 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 81,806.06 ലെവലിലും നിഫ്റ്റി 132.05 പോയിന്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 24930.05 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1133 ഓഹരികള്‍ മുന്നേറുമ്പോള്‍ 1944 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 125 ഓഹരി വിലകളില്‍ മാറ്റമില്ല.

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി, എസ്ബിഐ എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. ബജാജ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ജിയോ ഫിനാന്‍ഷ്യല്‍, ഹീറോ മോട്ടോകോര്‍പ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ഫാര്‍മ, പൊതുമേഖല ബാങ്ക് ഒഴികെയുള്ളവ തകര്‍ച്ച നേരിടുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളും നേരിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.

X
Top