
മുംബൈ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഓഗസ്റ്റ് 27 നാണ് തീരുവ പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു.
ഇരു സൂചികകളും യഥാക്രമം 160.50 പോയിന്റ് അഥവാ 0.64 ശതമാനം ഇടി്ഞ്ഞ് 24807.25 ലെവലിലും 536.95 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 81098.96 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 899 ഓഹരികള്‍ മുന്നേറുമ്പോള്‍ 1910 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
138 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്‍ഡാല്‍കോ എന്നിവ ഇടിഞ്ഞു.